ഇപ്പോഴത്തെ രോഗികളും, ചികിത്സ തേടിപ്പോയവരും എല്ലാവരും കൂടി ഉൾപ്പെടുത്തിയാണ് അഭിപ്രായം തേടുന്നത്. ഒരോരുത്തർക്കും അവരുടെ ആരോഗ്യപരിചരണ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാൻ അവസരം നൽകുന്നു.
Aluva Case: അഞ്ചുവയസുകാരിയുടെ മരണത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി കേരള പോലീസ്
Also Read: ദുൽഖർ: എന്റെ 40മത്തെ ജന്മദിനം ആണ്!! മമ്മൂക്ക: അയിന്..? ട്രോളുകൾ
രോഗിയുടെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം തേടും. രോഗികളുടെ അനുഭവം ചോദിച്ച് മനസ്സിലാക്കും. ആശുപത്രയിൽ ഇതിനായി ഒരു ടീമിനെ തന്നെ നിയമിക്കും. വ്യക്തി കേന്ദ്രീകൃത പരിചരണം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തും. അതിന് വേണ്ടിയുള്ള ചുമതലകൾ നൽകി ഗ്രൂപ്പുകളെ നിയമിക്കും. ഇതിൽ നിന്നെല്ലാം ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും പിന്നീട് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നത്.
ആശുപത്രിയിൽ എത്തുന്ന രോഗികളെ കേൾക്കുന്നതും കുടുംബത്തിൽ നിന്ന് അഭിപ്രായങ്ങൾ തേടുന്നതും കണക്കാക്കിയായിരിക്കും പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. അത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ കൂടുതൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ സാധിക്കും.
രോഗികളുടെയും കുടുംബങ്ങളുടെയും അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്റ്റാഫുകളുടെ സഹകരണം ആവശ്യമാണ്. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തും. ആവശ്യമായ പദ്ധതികൾ നടപ്പിലാക്കും. ഒരോ മാസവും ഇതിന്റെ ഭാഗമായി വലിയ തരത്തിലുള്ള യോഗം ചേരും. കാര്യങ്ങൾ വിലയിരുത്തും. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനും ആവശ്യമായി വിവരങ്ങൾ കെെമറാം, PersonCenteredCare@hamad.qa എന്ന ഇ-മെയിൽ ഐഡി ഉപയോഗിക്കാം അല്ലെങ്കിൽ 44395589 നമ്പറിലോ ബന്ധപ്പെടാൻ സാധിക്കും, രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്നുവരെ ഫോണിലൂടെ അറിയിക്കാം അല്ലെങ്കിൽ നേരിട്ട് എത്തി അറിയിക്കാം.
Read Latest Gulf News and Malayalam News