Jibin George | Samayam Malayalam | Updated: 19 Jul 2021, 08:06:00 AM
കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ഇരു സഭകളും ചേരുക. വിവിധ വിഷയങ്ങൾ ചർച്ചയാകും
പാർലമെൻ്റ്. Photo: TOI
ഹൈലൈറ്റ്:
- പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് മുതൽ.
- വിലക്കയറ്റം അടക്കമുള്ളവ ചർച്ചയാകും.
- അബ്ദുൾ വഹാബിൻ്റെ സത്യപ്രതിജ്ഞ ഉണ്ടാകും.
നവജ്യോത് സിങ് സിദ്ധു ഇനി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍
കേന്ദ്ര മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാർലമെൻ്റിനെ അറിയിക്കും. രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള അംഗം അബ്ദുൾ വഹാബിൻ്റെ സത്യപ്രതിജ്ഞയും ഇന്ന് ഉണ്ടകുമെന്നാണ് മാധ്യമ റിപ്പോർട്ട്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണെന്നും ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തണമെന്നും വ്യക്തമാക്കി പ്രതിപക്ഷ പാർട്ടികൾ അടിയന്തര പ്രമേയ നോടീസ് നൽകിയിട്ടുണ്ട്.
ഞായറാഴ്ച കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത ഇരുസഭകളിലെയും കക്ഷിനേതാക്കളുടെ യോഗത്തിൽ 33 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. ഏത് വിഷയവും ചർച്ച ചെയ്യുമെന്നും ചർച്ചകളിൽ നിന്നും ഒളിച്ചോടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. അർഥപൂർണമായ ചർച്ചകൾ ആവശ്യമാണെന്നും മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇത്തരം ചർച്ചകൾ സഹായകമാകുമെന്നും സർവക കക്ഷി യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
മന്ത്രിമാരുടെയും ആര്‍എസ്എസ് നേതാക്കളുടെയും ഫോൺ ചോർത്തി? അഭ്യൂഹം ശക്തമെന്ന് സുബ്രഹ്മണ്യൻ സ്വാമി
ഇസ്രായേൽ സ്പൈവയർ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളുടേതടക്കം ഫോൺ വിവരങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തലും പാർലമെൻ്റിനെ പ്രക്ഷുബ്ധമാക്കും. കേന്ദ്ര മന്ത്രിമാരുടേയും പ്രതിപക്ഷ നേതാക്കളുടേയും സുപ്രീംകോടതി ജഡ്ജുമാരുടേയും സുരക്ഷാ ഏജൻസി മേധാവികളുടേയും മാധ്യമ പ്രവർത്തകരുടേയും ഫോൺ ചോർത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോദി സർക്കാരിൽ ഇപ്പോഴുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും ഒരു സുപ്രീംകോടതി ജഡ്ജിയുടേയും നാൽപ്പതോളം മാധ്യമ പ്രവർത്തകരുടേയും ഫോണുകൾ ചോർത്തിയെന്നാണ് റിപ്പോർട്ടിലുണ്ട്.
മന്ത്രിയുടെ വാക്ക് പാഴ്വാക്കായി….കോന്നിക്കാർക്ക് ഇത് ദുരിതപർവ്വം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : monsoon session of parliament 2021 will start today
Malayalam News from malayalam.samayam.com, TIL Network