Authored by Saritha PV | Samayam Malayalam | Updated: 30 Jul 2023, 8:55 pm
അകാലനര ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്നു. കുട്ടികളെപ്പോലും ഇത് ബാധിയ്ക്കുന്നു കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോഷകക്കുറവ് ഇതിനുള്ള പ്രധാന കാരണമാണ്. അകാലനര അകറ്റാന്‍ കഴിയ്ക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ.
-
കാരണങ്ങള്‍
അകാലനരയ്ക്ക് പുറകിലെ കാരണങ്ങള്‍ പലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിന് ലഭിയ്ക്കാത്തത്. ഇതിന് പരിഹാരമായി നമുക്ക് കഴിയ്ക്കാവുന്ന ചിലതുണ്ട്. മുടിയുടെ ആരോഗ്യത്തിന് പ്രധാനമായ വൈറ്റമിനുകള്‍ പ്രദാനം ചെയ്യുന്ന ചില ഭക്ഷണങ്ങള്‍.
-
ബദാം
മുടി നര അകറ്റാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ പ്രധാനപ്പെട്ട ഒന്നാണ്. മത്തങ്ങ, പിസ്ത, ബദാം, എള്ള്, സണ്‍ഫ്ളവര്‍ സീഡുകള്‍, കടല്‍ വിഭവങ്ങള്‍ എന്നിവ സിങ്ക് സമ്പുഷ്ടമാണ്.
-
കൂണ്
വൈറ്റമിന്‍ ഡിയുടെ കുറവ് എല്ലുകള്‍ക്ക് മാത്രമല്ല, മുടി കൊഴിയാനും അകാലനരയ്ക്കുമെല്ലാം കാരണമാകുന്നു. കൂണ്, പാലുല്പന്നങ്ങള്, മുട്ട എന്നിവ നല്ലതാണ്. സൂര്യപ്രകാശമേല്‍ക്കുന്നത് വൈറ്റമിന്‍ ഡി ഉല്പാദനത്തിന് സഹായിക്കുന്നു.
-
മീനുകള്‍
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മുടിയുടെ ആരോഗ്യത്തിന്, അകാലനര അകറ്റാന്‍ പ്രധാനമാണ്. സാല്‍മണ്‍, മത്തി പോലുള്ള മീനുകള്‍ ഏറെ നല്ലതാണ്. നട്സ് കഴിയ്ക്കാം.
-
ഇലക്കറി
ഫോളിക് ആസിഡ് മുടിയുടെ ആരോഗ്യത്തിനും അകാലനര അകറ്റാനും ഏറെ പ്രധാനമാണ്. പയര്‍ വര്‍ഗങ്ങള്‍, ഇലക്കറി, ബീന്‍സ്, നട്സ്, സീഡ്സ് എന്നിവ കഴിയ്ക്കാം.
-
ഫെര്‍മെന്റഡ് ഭക്ഷണങ്ങള്‍
പുളിപ്പിച്ച ആരോഗ്യകരമായ ഭക്ഷണങ്ങള്‍, അതായത് ഫെര്‍മെന്റഡ് ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിന്‍ ഉല്പാദനത്തിന് സഹായിക്കുന്നു. ഇവ നല്ല ദഹനത്തിന് സഹായിക്കുന്നതിലൂടെയാണ് ബയോട്ടിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. ഇവ കഴിയ്ക്കാം.