Also Read : ആലുവ കൊലപാതകം: മുഖ്യമന്ത്രി ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പോലും അപലപിക്കാൻ തയ്യാറാകത്തത് മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ല: രമേശ് ചെന്നിത്തല
നിതീഷ് കുമാറിന് ഏതുസമയത്ത് വേണമെങ്കിലും എൻഡിഎയിലേക്ക് മടങ്ങിയെത്താമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി നിതീഷ് കുമാറിന്റെ എതിരാളി തന്നെ രംഗത്തുവന്നത്.
പോലീസുകാർ മർദിച്ചതായി അഫ്സാനയുടെ ആരോപണം
നിതീഷ് കുമാർ വരാൻ ആഗ്രഹിച്ചാലും സ്വാഗതം ചെയ്യില്ലെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
‘അഥവ അദ്ദേഹത്തിന് തന്നെ വരണമെന്ന് തോന്നിയാലും, ബിജെപി അതിന് തയ്യാറല്ല. രാംദാസ് അത്താവലെ ബിജെപി വക്താവോ എൻഡിഎ വക്താവോ അല്ല. അദ്ദേഹം പാർട്ടിയുടെ ഒരു നേതാവും കേന്ദ്രമന്ത്രിയുമാണ്, അതിനാൽ ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കണം. പക്ഷേ ബിജെപി അതിന്റെ എല്ലാ വാതിലുകളും അടച്ചു. തുറക്കില്ല’ സുശീൽ കുമാർ മോദി പറഞ്ഞു.
നിതീഷ് കുമാർ ഒരു ഭാരമാണെന്ന് വിശേഷിപ്പിച്ച സുശീൽ മോദി, ബിഹാർ മുഖ്യമന്ത്രിയുടെ വോട്ട് മറിക്കാനുള്ള ശേഷി അവസാനിച്ചുവെന്നും പറഞ്ഞു.
“അദ്ദേഹം ഒരു ഭാരമായി മാറിയിരിക്കുന്നു, ആർജെഡിക്ക് ഇത് വളരെക്കാലം താങ്ങാൻ കഴിയുമെന്ന് എനിക്ക് സംശയമുണ്ട്. വോട്ട് മറിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അവസാനിച്ചു. കഴിഞ്ഞ വിധാൻസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വന്നില്ലെങ്കിൽ അദ്ദേഹം (നിതീഷ് കുമാർ) അധികാരത്തിൽ വരില്ലായിരുന്നു. തെരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടി. രാഷ്ട്രീയത്തിൽ, നിങ്ങൾക്ക് വോട്ടിന്റെ ശക്തിയുണ്ടെങ്കിൽ നിങ്ങൾ പ്രധാനമാണ്, അല്ലെങ്കിൽ, നിങ്ങൾക്ക് ഒരു പ്രാധാന്യവുമില്ല,” ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
Also Read : പാകിസ്താനിൽ പാർട്ടി സമ്മേളനത്തിനിടെ സ്ഫോടനം; 39 മരണം, നിരവധി പേർക്ക് പരിക്ക്
ബിഹാർ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് കേന്ദ്രമന്ത്രി രാംദാസ് അത്വാലെ സഖ്യത്തിലേക്ക് ക്ഷണിച്ചത്. മുംബൈയിൽ അടുത്ത പ്രതിപക്ഷ യോഗം പരാജയമാണെന്ന് പറഞ്ഞിരുന്നു. അതിൽ പങ്കെടുക്കരുതെന്ന് കുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
Read Latest National News and Malayalam News