Also Read : “നിതീഷ് കുമാറിനായുള്ള വാതിലുകൾ അടഞ്ഞു, ഇനി തുറക്കില്ല”: സുശീൽ കുമാർ മോദി
അതേസമയം, ഇന്ന് സംസ്ഥാനത്തിന്റെ ഒരു ജില്ലയിലും മഴമുന്നറിയിപ്പുകൾ ഒന്നുമില്ല. അതിന് പുറമെ, മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം നൽകിയിട്ടില്ല. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കബനിനദിക്കരയില് ചെണ്ടുമല്ലികള് പൂത്തത് വിസ്മയക്കാഴ്ചയായി
വിശദമായ മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം പരിശോധിക്കാം,
30-07-2023: വടക്കൻ കർണാടക തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
30-07-2023 മുതൽ 02-08-2023 വരെ തെക്കൻ ശ്രീലങ്കൻ തീരത്തിന്റെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, 30-07-2023 മുതൽ 03-08-2023 വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശങ്ങളിലും, 30-07-2023 ന് തെക്ക് കിഴക്കൻ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, 31-07-2023 ന് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, കൂടാതെ 03-08-2023ന് മധ്യ ബംഗാൾ ഉൾക്കടലിലും, 01-08-2023 മുതൽ 02-08 -2023 വരെ വടക്കൻ ആന്ധ്രാപ്രദേശ് തീരം, മധ്യ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
30-07-2023 മുതൽ 03-08-2023 വരെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
31-07-2023 മുതൽ 03-08-2023 വരെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും, 31-07-2023 ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, 01-08-2023 ന് തെക്കൻ ബംഗാൾ ഉൾക്കടലിലും, 03-08-2023 ന് ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല. മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.
Read Latest National News and Malayalam News