ഈ മേഖലയില്‍ ജോലിയില്‍ പ്രവശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗദി ലോജിസ്റ്റിക്സ് അക്കാദമി നല്കുന്ന അഞ്ച് യോഗ്യതാ പ്രോഗ്രാമുകളിലൂടെ പരിശീലനം നല്‍കും. വൈദഗ്ധ്യവും ഉയര്‍ന്ന കഴിവുമുള്ള പരിശീലന കേഡറുകളില്‍ നിന്നുള്ള സ്പെഷ്യലിസ്റ്റുകളാണ് ഇതിന് നേതൃത്വം നല്‍കുകയെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പ്രസ്താവിച്ചു.
കബനിനദിക്കരയില്‍ ചെണ്ടുമല്ലികള്‍ പൂത്തത് വിസ്മയക്കാഴ്ചയായി
വിവിധ ഗതാഗത സേവനങ്ങളിലും പ്രവര്‍ത്തനങ്ങളിലുമുള്ള സ്വദേശികളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുക, ലഭ്യമായ അവസരങ്ങള്‍ ഉപയോഗിച്ച് അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാന്‍ഡ് ചരക്ക് ബ്രോക്കര്‍മാരുടെ ഓഫീസുകള്‍ പ്രാദേശികവല്‍ക്കരിക്കുന്നത്. ഈ രംഗത്ത് നിലവില്‍ നിരവധി വിദേശികളാണ് ജോലിചെയ്തുവരുന്നത്. പ്രാദേശികവല്ക്കരിക്കുന്നതോടെ കുത്തക അവസാനിപ്പിച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്കാന് ഭരണകൂടം നേരത്തേ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
ചരക്ക് ബ്രോക്കര്‍മാരുടെ ഓഫീസുകള്‍ ആരംഭിക്കുന്നതിന് രാജ്യത്ത് നിരവധി അവസരങ്ങളാണുള്ളത്. ഇത്തരം ഓഫിസുകളുടെ സേവനനിലവാരം ഉയര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പരിശീലന പദ്ധതികള്‍ ആരംഭിച്ചത്. ചരക്ക് കൈമാറ്റക്കാരന്റെ റോളിനും പ്രവര്‍ത്തനത്തിനുമായി സൗദി പ്രൊഫഷണലുകളുടെ കഴിവുകള്‍ വികസിപ്പിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് സഹായിക്കുമെന്നും കാര്യക്ഷമതയുടെ വിലയേറിയ അളവുകോലായി ഇത് മാറുമെന്നും ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍; കുവൈറ്റില്‍ തമിഴ്നാട്ടുകാരന് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടത് അവസാന നിമിഷം
ഈ മേഖലയില്‍ ആവശ്യത്തിന് സ്വദേശി ജീവനക്കാരെ ലഭ്യമാക്കുന്നതിനാണ് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി പരിശീലനം നല്‍കുന്നത്. സ്വദേശികളെ കണ്ടെത്തുന്നതിന് കമ്പനികളെ സഹായിക്കുക എന്നതും ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു. പ്രാദേശികവല്‍ക്കരണ സംരംഭത്തിന്റെ ഭാഗമായി ചരക്ക് ബ്രോക്കര്‍മാരുടെ ഓഫീസുകളിലെ നിലവിലെ തൊഴിലാളികള്‍ക്ക് അഞ്ചു ദിവസത്തെ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്.
യുഎഇ എമിറേറ്റ്സ് നറുക്കെടുപ്പിലൂടെ ഇന്ത്യന്‍ പ്രവാസിക്ക് 25 വര്‍ഷത്തേക്ക് 25,000 ദിര്‍ഹം ‘രണ്ടാം ശമ്പളം’
വിദ്യാഭ്യാസ മേഖലയില്‍ സൗദിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അധ്യാപക തസ്തികകളില്‍ പകുതി സൗദി പൗരന്മാര്ക്കായി നീക്കിവയ്ക്കാത്ത സ്വകാര്യ സ്കൂളുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷം വിസ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. വിസ അനുവദിക്കുന്നതും നിലവിലുള്ളവരുടെ ഇഖാമ പുതുക്കുന്നതും ഉള്‍പ്പെടെ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങളെല്ലാം നിര്‍ത്തിവയ്ക്കും.
സ്വകാര്യ മേഖലയിലെ സെക്കന്‍ഡറി, ഇന്റര്‍മീഡിയറ്റ്, എലിമെന്ററി സ്കൂകളുകള്‍ക്ക് നിയമം ബാധകമാണ്. അറബി, ഇസ്ലാമിക് സ്റ്റഡീസ്, സാമൂഹിക ശാസ്ത്രം എന്നീ മേഖലകളിലാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ 50 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്. ഇത് പാലിക്കാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രഫഷന് മാറ്റം, സ്പോണ്‍സര്‍ഷിപ്പ് മാറ്റം എന്നിവയും തടഞ്ഞുവയ്ക്കുകയും സ്കൂളിലെ ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുന്നതും വിലക്കുകയും ചെയ്യും.