യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ക്കു പുറമേ അമേരിക്ക, ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, പോളണ്ട്, ഇന്തോനേഷ്യ, ഈജിപ്ത്, മെക്സിക്കോ, ചിലി, സാംബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ജിദ്ദയിലെത്തുമെന്ന് ചര്‍ച്ചയില്‍ ഉള്‍പ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. റഷ്യയുടെ ഉക്രൈന് അധിനിവേശത്തെ തുടര്‍ന്ന് ഉടലെടുത്ത യുദ്ധം ഒന്നര വര്‍ഷത്തോളമായി തുടരുകയാണ്. 2014ല്‍ ആരംഭിച്ച റഷ്യ-ഉക്രൈന് സംഘര്‍ഷം 2022 ഫെബ്രുവരിയിലാണ് റഷ്യയുടെ ഉക്രൈന് അധിനിവേശത്തെ തുടര്‍ന്ന് യുദ്ധമായി പരിണമിച്ചത്. ഇരു വശത്തും പതിനായിരക്കണക്കിന് പേര്‍ക്ക് ജീവഹാനി സംഭവിച്ചു.
കബനിനദിക്കരയില്‍ ചെണ്ടുമല്ലികള്‍ പൂത്തത് വിസ്മയക്കാഴ്ചയായി
രണ്ടു ദിവസത്തെ ചര്‍ച്ചകളിലൂടെ ഉക്രെയ്നിന് അനുകൂലമായ സമാധാന വ്യവസ്ഥകള്രൂപപ്പെടുന്നതിന് അന്താരാഷ്ട്ര പിന്തുണ ലഭിക്കുമെന്ന് ഉക്രെയ്നും പാശ്ചാത്യ ഉദ്യോഗസ്ഥരും പ്രതീക്ഷിക്കുന്നു. ക്ഷണിക്കപ്പെട്ട രാജ്യങ്ങളില്‍, എത്രപേര്‍ പങ്കെടുക്കുമെന്ന് ഇതുവരെ വ്യക്തമല്ല. എന്നിരുന്നാലും കഴിഞ്ഞ ജൂണില്‍ കോപ്പന്‍ഹേഗനില്‍ സമാനമായ ഒരു റൗണ്ട് ചര്‍ച്ചയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ വീണ്ടും ചര്‍ച്ചകള്‍ക്കായി ഒന്നിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്ക, ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, പോളണ്ട്, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചവരില്‍ ഉള്‍പ്പെടുന്നു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍; കുവൈറ്റില്‍ തമിഴ്നാട്ടുകാരന് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടത് അവസാന നിമിഷം
കഴിഞ്ഞ മെയ് മാസത്തില്‍ ജിദ്ദയില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ ഉക്രൈന് പ്രസിഡന്റ് വ്ളോഡിമര്‍ സെലെന്‍സ്കി പങ്കെടുത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. 2022 ഫെബ്രുവരിയില്‍ റഷ്യ ഉക്രെയ്നെതിരെ യുദ്ധം ആരംഭിച്ചതുമുതല്‍ അറബ് രാജ്യങ്ങള്‍ ഏറെക്കുറെ നിഷ്പക്ഷത പാലിച്ചു.
യുഎഇ എമിറേറ്റ്സ് നറുക്കെടുപ്പിലൂടെ ഇന്ത്യന്‍ പ്രവാസിക്ക് 25 വര്‍ഷത്തേക്ക് 25,000 ദിര്‍ഹം ‘രണ്ടാം ശമ്പളം’
2014 ഫെബ്രുവരിയില്‍ ഉക്രേനിയന്‍ സ്വയംഭരണ റിപബ്ലിക്കായ ക്രിമിയയില്‍ വേഷംമാറി റഷ്യന്‍ സൈന്യം നടത്തിയ രഹസ്യ അധിനിവേശത്തെ തുടര്‍ന്നാണ് റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. 2014 ഏപ്രിലില്‍ റഷ്യക്കാരും പ്രാദേശിക പ്രോക്സി സേനകളും ഉക്രെയ്നിലെ ഡോണ്‍ബാസ് മേഖല പിടിച്ചെടുത്തപ്പോള്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു. തുടര്‍ന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍, കിഴക്കന്‍ ഉക്രെയ്നിലെ പോരാട്ടത്തില്‍ 14,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു.
2022 ഫെബ്രുവരി 24ന് റഷ്യ ഉക്രെയ്നില് പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചത്. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ റഷ്യന്‍ സൈന്യം കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ഉക്രേനിയന്‍ പ്രതിരോധക്കാര്‍ കീവും മറ്റ് പ്രധാന നഗരങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ചെറുത്തുതോല്പ്പിച്ചു. താമസിയാതെ റഷ്യക്കെതിരേ പ്രത്യാക്രമണം നടത്തുകയും ചെയ്തു. യൂറോപ്യന്‍ യൂണിയന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയോടെയാണ സെലെന്‍സ്കി ചെറുത്തുനില്പ് പോരാട്ടം ശക്തമാക്കിയത്.