Also Read : ട്രെയിനിൽ വെടിവയ്പ്പ്; നാല് പേർ മരിച്ചു, വെടിവച്ചത് ആർപിഎഫ് കോൺസ്റ്റബിൾ
രാജ്യത്ത് തക്കാളി വില ഉയർന്നതിന് പിന്നാലെയാണ് ഇത്തരത്തിൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണിത്. വാഹനത്തിൽ എസ് വി ടി ട്രേഡേഴ്സ്, എ ജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. സംഭവം കോലാർ അഗ്രികൾച്ചറൽ പ്രൊഡക്സ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) വ്യാപാരികൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
കബനിനദിക്കരയില് ചെണ്ടുമല്ലികള് പൂത്തത് വിസ്മയക്കാഴ്ചയായി
തക്കാളിയുടെ വില കിലോയ്ക്ക് 150 കടന്നതിന് ശേഷം കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ തക്കാളി കവർച്ചയാണിത്. വ്യാഴാഴ്ചയാണ് കോലാറിൽ നിന്നും തക്കാളിയുമായി ലോറി പുറപ്പെട്ടത്. ശനിയാഴ്ച വരെ ഡ്രൈവറുമായും സഹായിയുമായും ബന്ധപ്പെടാൻ സാധിച്ചിരുന്നു. എന്നാൽ, ഞായറാഴ്ചയോടെ ജിപിഎസ് ട്രാക്കർ ഓഫ് ആകുകയും ഡ്രൈവറുമായുള്ള ബന്ധം വിഛേദിക്കപ്പെടുകയും ചെയ്യുകയായിരുന്നുവെന്നും വ്യാപാരികളിൽ ഒരാളായ മുനിറെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ വ്യാപാരികൾ കോലാർ സിറ്റി പോലീസിൽ ഞായറാഴ്ച പരാതി നൽകിയിട്ടുണ്ട്. കോലാർ പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു. ലോറി ഡ്രൈവറുമായോ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാരുമായോ ബന്ധപ്പെടാനായിട്ടില്ലെന്നും വ്യാപാരികൾ നൽകിയ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Also Read : “നിതീഷ് കുമാറിനായുള്ള വാതിലുകൾ അടഞ്ഞു, ഇനി തുറക്കില്ല”: സുശീൽ കുമാർ മോദി
നേരത്തേയും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈ എട്ടിന് ചിത്രദുർഗയിലെ ഒരു കർഷകനിൽ നിന്ന് 2.5 ടൺ തക്കാളി കയറ്റിയ ട്രക്ക് തട്ടിയെടുത്ത് ചെന്നൈയിൽ എത്തിച്ച് വിറ്റ തമിഴ്നാട് സ്വദേശികളായ ദമ്പതികള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു സംഭവത്തിൽ ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിൽ നിന്ന് വിളവെടുത്ത് ഫാമിൽ സൂക്ഷിച്ചിരുന്ന തക്കാളിയും മോഷണം പോയിരുന്നു.
Read Latest National News and Malayalam News