കുവൈത്ത് സിറ്റി > കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ നിലവിലുള്ളത് 784 തടവുകരാണെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം അൽ റായ് റിപ്പോർട്ട് ചെയ്തു. 334 പുരുഷന്മാർ, 450 സ്ത്രീകൾ, 15 കുട്ടികൾ എന്നിങ്ങനെയാണ് നാടുകടത്തൽ കേന്ദ്രങ്ങളിൽ ഉള്ളവരുടെ കണക്ക് .ഈ തടവുകാരിൽ ഭൂരിഭാഗംപേരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 700 പുരുഷന്മാർക്കും 500 സ്ത്രീകൾക്കും ഉൾപ്പെടെ 1500 തടവുകാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ഇവിടെയുള്ളത്.
ഒരു തടവുകാരന് ഭക്ഷണം, പാനീയം, ആരോഗ്യ പരിപാലനം മുതലായ ഇനത്തിൽ ശരാശരി പ്രതിദിനം 10 കുവൈത്തി ദിനാറാണ് സർക്കാറിനു ചെലവാകുന്നത് .അതെ സമയം കുട്ടികൾക്ക് പാൽ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ ഏന്നിവ ഉൾപ്പെടുന്ന ഒരുദിവസത്തെ ചിലവ് ഏകദേശം 15 ദിനാറാണ് .സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്ലിനിക്കുകളും , ദന്തൽ ക്ലിനിക്കുകളും സജജമാക്കി തടവുകാരുടെ ക്ഷേമം ഉറപ്പാക്കാൻ ജയിൽ അഡ്മിനിസ്ട്രേഷൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട് . നാടുകടത്തൽ ജയിലിൽ കഴിയുന്ന എല്ലാ വ്യക്തികളെയും നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. എന്നിരുന്നാലും, യാത്ര തിയ്യതികളും ഉയർന്ന ടിക്കറ്റ് നിരക്കും പോലുള്ള കാരണങ്ങൾ കൊണ്ടാണ് പലരുടെയും നാടുകടത്തൽ വൈകുന്നത് .
അവശ്യ ഘട്ടങ്ങളിൽ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അവരുടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നൽകുന്നത് ഉൾപ്പെടെ തടവുകാർക്ക് മാനുഷിക പരിഗണയും ആവശ്യമായ എല്ലാ സേവനങ്ങളും നൽകി വരുന്നതായും അധികൃതർ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..