ഹൈലൈറ്റ്:
- മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം മുഖ്യമന്ത്രി.
- കത്തിച്ചത് 63 കോടി രൂപയുടെ മയക്കുമരുന്ന്.
- ലഹരി മരുന്നുകൾക്കെതിരെ നടപടിയെന്ന് ഹിമാന്ത ബിശ്വ ശർമ്മ.
പെഗാസസ് ഫോൺ ചോർത്തൽ; ഉൾപ്പെട്ടിരിക്കുന്നത് രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും അടക്കമുള്ളവർ
രണ്ട് ദിവസങ്ങളിലായി അസമിലെ നാല് സ്ഥലങ്ങളിലായിട്ടാണ് മയക്കുമരുന്നുകൾ നശിപ്പിച്ചത്. സംസ്ഥാനത്തെ ലഹരിമരുന്ന് ഇടപാടുകൾക്ക് അന്ത്യോപചാരം എന്ന പേരിലാണ് മുഖ്യമന്ത്രി ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ലഹരി മരുന്ന് ഇടപാടുകൾ വച്ചുപൊറുപ്പിക്കില്ലെന്നും അതിൻ്റെ ഭാഗമായുള്ള സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘അസമില്‍ മയക്കുമരുന്നുകള്‍ക്ക് അന്ത്യോപചാരം’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് അദ്ദേഹം നൽകിയത്.
കൊവിഡ്-19 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടെയിലും കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളാണ് അധികൃതർ പിടിച്ചെടുത്തത്. 18.82 കിലോഗ്രാം ഹെറോയിൻ, 7944.72 കിലോഗ്രാം കഞ്ചാവ്, 67.371 കുപ്പി കഫ് സിറപ്പുകൾ, 12 ലക്ഷം മയക്കുമരുന്ന് ഗുളികകൾ, 1.93 കിലോഗ്രാം മോർഫിൻ, 3313 കിലോ ഒപിയം, 3 കിലോ മെതാംഫെറ്റാമിൻ എന്നിവയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ പിടിച്ചെടുത്തത്.
നവജ്യോത് സിങ് സിദ്ധു ഇനി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍
ലഹരിമരുന്ന് ഇടപാടുകൾ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നശിപ്പിക്കപ്പെട്ടത് ഇരുപത് ശതമാനം മയക്കുമരുന്ന് മാത്രമാണ്. ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയാൽ മാത്രമേ മയക്കുമരുന്ന് കടത്ത് തടയാൻ കഴിയൂ. അസമിൽ നിന്നാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നത്. സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നവർ പോലും ഇത്തരം ഇടപാടുകളിൽ പങ്കാളികളാണ്. മയക്കുമരുന്ന് ഇടപാടുകൾ തടയേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്. ഇത്തരം മാഫിയകൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസിന് അധികാരം നൽകിയിട്ടുണ്ട്. ലഹരിമരുന്ന് മാഫിയകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം” – എന്നും ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു.
അടിമുടി മാറുന്നു പോസ്റ്റ് ഓഫീസുകൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : assam cm himanta biswa sarma burns illegal drugs
Malayalam News from malayalam.samayam.com, TIL Network