യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് വധകേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി. ഇയാളുടെ വീട്ടിൽ കസ്റ്റംസ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ
അർജ്ജുൻ ആയങ്കിക്കൊപ്പം ആകാശ് തില്ലങ്കേരി. PHOTO: ആകാശ് തില്ലങ്കേരി/Facebook
ഹൈലൈറ്റ്:
- കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്
- ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്യും
- അർജ്ജുൻ ആയങ്കിയുടെ സുഹൃത്താണ് ആകാശ് തില്ലങ്കേരി
ടിപി കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫി അടക്കമുള്ളവർ ആകാശിനെതിരെ മൊഴി നൽകിയെന്ന് സൂചനയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് വധകേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി. ആകാശിന്റെ കണ്ണൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
Also Read : ബിജെപി വോട്ടു ചോർച്ചയോ, ഘടകകക്ഷി കാലുവാരിയതോ? ഒടുവിൽ സിപിഎം അന്വേഷണ കമ്മീഷൻ; ജോസ് കെ മാണിയുടെ പരാതിയിൽ നിർണായക തീരുമാനം ഇന്ന്
അതേസമയം സ്വർണ്ണക്കടത്തു കേസിൽ റിമാൻഡിൽ കഴിയുന്ന അർജ്ജുൻ ആയങ്കിയുടെ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കള്ളക്കടത്തിൽ തനിക്ക് പങ്കുണ്ടെന്നു തെളിയിക്കാനുള്ള രേഖകൾ കസ്റ്റംസിനു ഇല്ലെന്നാണ് അർജ്ജുൻ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ ഇയാൾക്ക് അന്തർ സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് വാദം.
Also Read : ‘സത്യം ബിജെപിയെ വേദനിപ്പിക്കും’; പെഗാസസ് പാർലമെൻ്റിലേക്ക്; കേന്ദ്രസർക്കാർ പ്രതിരോധത്തിൽ
അർജ്ജുൻ ഉൾപ്പെട്ട കള്ളക്കടത്തു സംഘത്തിനെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നൽകരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അർജ്ജുൻ ആയങ്കിയും ഷാഫിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും കസ്റ്റംസ് പറയുന്നു.
മില്‍മയെന്നാല്‍ പാല് വില്ക്കല് മാത്രമല്ല…. അഭിനന്ദനവുമായി മന്ത്രി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : karipur gold smuggling case customs to question akash thillenkery
Malayalam News from malayalam.samayam.com, TIL Network