തിരുവനന്തപുരം: മുട്ടില്‍ മരംമുറി വിവാദത്തില്‍ ഉദ്യോഗസ്ഥയ്ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിനെതിരെ പ്രതിഷേധം. മരംമുറി വിവാദത്തില്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്കിയ അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയതിനെതിരെയാണ് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധം.
നോര്‍ത്ത് ഗേറ്റിന് മുന്നിലാണ് പ്രതിഷേധം നടന്നത്. ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചത്. നേരത്തെ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റില്‍ നിന്ന് സ്ഥലംമാറ്റിയാണ് പ്രതികാര നടപടികള്‍ ആരംഭിച്ചത്. കന്റോണ്‍മെന്റ് ഗേറ്റിന് മുന്നില്‍ നടത്താനിരുന്ന പ്രതിഷേധ പരിപാടിക്ക് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നുണ്ടെന്ന് കാണിച്ച് പോലീസ് അനുമതി നിഷേധിച്ചിരുന്നു.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥയ്ക്ക് എതിരായ പ്രതികാര നടപടിയെ കുറിച്ച് അറിയില്ലന്ന മുഖ്യമന്ത്രി പിണറായി വിജയന്, റവന്യൂ മന്ത്രി കെ. രാജന് എന്നിവരുടെ പ്രസ്താവനകള അദ്ദേഹം പരിഹസിച്ചു. ആരുടെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം.
തുടര്‍ന്നും ഇത്തരം പ്രതികാര നടപടകിളുണ്ടായേക്കാം എന്നത് മുന്നില്‍ക്കണ്ടാണ് പ്രതിഷേധവുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് വന്നത്. അസാധാരമണായ പ്രതിഷേധമാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നത്.
Content Highlights: Secratariat action Council protests against revenue Principal Secratary jayatilak