Authored by Saritha PV | Samayam Malayalam | Updated: 31 Jul 2023, 4:58 pm
നമ്മുടെ ശരീരത്തില്‍ നിന്നും പുറന്തള്ളുന്ന വിസര്‍ജ്യങ്ങള്‍ പലപ്പോഴും രോഗങ്ങളുടെ ആദ്യസൂചനകള്‍ നല്കുന്ന ഒന്നാണ്. ഇത് നാം മിക്കവാറും പേരും ശ്രദ്ധിയ്ക്കാറില്ല. ക്ലോസറ്റിലേയ്ക്ക് ഒന്ന് ശ്രദ്ധിച്ചാല്‍ തന്ന പല രോഗങ്ങളുടേയും ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിയ്ക്കും.
-
കിഡ്നി രോഗത്തിന്റെ സൂചന
മൂത്ര വിസര്‍ജനത്തിന്റെ കാര്യം തന്നെയെടുക്കുക. മൂത്രത്തിലെ പല വ്യത്യാസങ്ങളും കിഡ്നി രോഗത്തിന്റെ സൂചന കൂടിയാണ്. കിഡ്നി രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെക്കുറിച്ച
-
കിഡ്നി പ്രശ്നം
മൂത്രത്തില്‍ പത കാണപ്പെടുന്നതിന് ഒരു കാരണം കിഡ്നി പ്രശ്നം തന്നെയാണ്. കിഡ്നി തകരാറുമ്പോള് മൂത്രത്തില്‍ നിന്നും പ്രോട്ടീന്‍ അരിച്ച് കളയുന്നില്ല. ഇതാണ് പതയായി പ്രത്യക്ഷപ്പെടുന്നത്. ആല്ബുമിന് എന്ന പ്രോട്ടീനാണ് പതയായി വരുന്നത്.
-
പ്രമേഹം
പ്രമേഹം കിഡ്നിയെ ബാധിയ്ക്കുന്നുവെന്നതിന്റെ ആദ്യ സൂചന കൂടിയാണ് മൂത്രത്തിലെ പത. പ്രമേഹം വൃക്കയെ ബാധിക്കുന്നുവെങ്കില്‍ ക്രിയാറ്റിനിന്‍ ഉയരും. എന്നാല്‍ ഇതിനേക്കാള്‍ മൂന്പേ തന്നെ പ്രമേഹം കിഡ്നിയെ ബാധിയ്ക്കുന്നുവെന്നതിന്റെ സൂചനയായി മൂത്രത്തിലെ പതയെ കാണാം.
-
മൂത്രത്തില്‍ പ്രോട്ടീന്‍ കാണുന്നത്
മൂത്രത്തില്‍ പ്രോട്ടീന്‍ കാണുന്നത് ഗുരുതരമായി കാണുന്നതിന് കാരണങ്ങളുണ്ട്. രക്തത്തിലെ പ്രോട്ടീന്‍ നഷ്ടപ്പെടുമ്പോള്‍ ഇത് കിഡ്നിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്നു. ഭാവിയില്‍ ക്രിയാറ്റിനിന്‍ എന്ന ഘടകം കിഡ്നിയില്‍ കൂടാനും കിഡ്നി തകരാകാനും സാധ്യത ഏറെയാണ്.
-
ഹൃദയപ്രശ്നങ്ങള്‍ക്ക്
പ്രോട്ടീന്‍ ഇതേ രീതിയില്‍ ശരീരത്തില്‍ നിന്നും നഷ്ടപ്പെടുമ്പോള്‍ ഹൃദയപ്രശ്നങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഹൃദ്രോഗം പോലുളള രോഗങ്ങള്‍ക്കു കൂടി സാധ്യത ഏറുന്നു.
-
മുതിര്‍ന്നവരില്‍
മുതിര്‍ന്നവരില്‍ മുകളില്‍ പറഞ്ഞ പ്രമേഹം പോലുള്ളവയല്ലാതെ ബിപിയും ഇതിന് കാരണമാകുന്നു കിഡ്നിയുടെ ഗ്ലോമറുലസ് എന്ന അരിപ്പകളിലുണ്ടാകുന്ന പ്രശ്നം പ്രോട്ടീന്‍ പോകുന്നതിനു കാരണമാകും.
-
നെഫ്രോട്ടിക് സിന്‍ഡ്രോം
കുട്ടികളില്‍ നെഫ്രോട്ടിക് സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ കാരണം മൂത്രത്തിലൂടെ ഇത്തരത്തില്‍ പത പോലെ പ്രോട്ടീന്‍ പോകുന്നു.
-
വൃക്കയിലുണ്ടാകുന്ന കല്ലും
വൃക്കരോഗമല്ലാതെ വൃക്കയിലുണ്ടാകുന്ന കല്ലും ഇത്തരം പതയ്ക്ക് പുറകിലെ കാരണമാണ്. ഇതു പോലെ യൂറിനറി ഇന്‍ഫെക്ഷനും ഇത്തരം കാരണമാകുന്നു. ഇവ താല്‍ക്കാലിക പ്രശ്നങ്ങളാണ്.
-
മൈക്രോ ആല്ബുമിന് ടെസ്റ്റ്
മൂത്രത്തില്‍ പത കണ്ടാല്‍ മൈക്രോ ആല്ബുമിന് ടെസ്റ്റ് ചെയ്യുകയെന്നത് പ്രധാനമാണ്. ഇത് കിഡ്നി തകരാര്‍ കണ്ടെത്താന്‍ സഹായിക്കും.