‘ആരെയും കൂസാത്ത ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന് പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണ്. വക്കത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്. വക്കം സ്പീക്കറായിരിക്കവെയാണ് ഞാന്‍ ആദ്യം നിയമസഭയിലെത്തുന്നത്. സഭയിലെ പിന്‍ബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു. ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു. തിരുത്തേണ്ടിടത്ത് തിരുത്തി. വക്കത്തിന് പ്രണാമം.’ വിഡി സതീശൻ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു
പുരുഷന്മാർക്ക് മാത്രം പ്രവേശനമുള്ള ദ്വീപ്
പ്രിയപ്പെട്ട നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ സാറിനു വിടയെന്നാണ് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത്. ആൻഡമാനിലും മിസോറമിലും ഗവർണറായിരുന്ന അദ്ദേഹം മൂന്നു തവണ മന്ത്രിയായും 2 തവണ എംപിയും, 5 തവണ എംഎൽഎയുമായിരുന്നു. കോൺഗ്രസ് കുടുംബത്തിനു തീരാ നഷ്ടമാണ് വിയോഗമെന്നും ടി സിദ്ദീഖ് പറഞ്ഞു.
വക്കം പുരുഷോത്തമന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വിഎൻ വാസവനും രംഗത്തെത്തി. ‘കേരളത്തിന്റെ നിയമസഭാ ചരിത്രത്തിൽ ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കറുടെ പദവി വഹിച്ച വക്കം പുരുഷോത്തമൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തുന്നത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നു.’ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥന മന്ത്രിയും എംപിയുമായിരുന്ന വക്കം പുരുഷോത്തമൻ ആൻഡമാനിലും മിസോറമിലും ത്രിപുരയിലും ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭാംഗമായിരുന്നു. 2 തവണകളിലായി ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കറായിരുന്നെന്ന റെക്കോർഡും വക്കത്തിന്റെ പേരിലാണ്.
Read Latest Kerala News and Malayalam News