ദോഹ > ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ കലാ-സാംസ്കാരിക വിഭാഗം “ഗ്രാമിക” വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. തുമാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഖത്തർ കെഎംസിസി സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു.
വാക്കിന്റെ വക്കുകളിൽ ചോര കിനിയുന്ന ആഖ്യാനത്തിലൂടെ ജീവിതാനുഭവങ്ങളുടെ മഹാസമുദ്രത്തെ തുറന്നു വെച്ച, ഗ്രാമീണ നൈർമല്യത്തിന്റെ നന്മയുടെ നൈരന്തര്യമുള്ള മനുഷ്യരുടെ ജീവിത കഥകൾ സാഹിത്യ ലോകത്തിനു സമ്മാനിച്ച എഴുത്തുകരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ബിജു പി മംഗലം പറഞ്ഞു.
ഗ്രാമിക ചെയർമാൻ മജീദ് നാദാപുരം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഖത്തർ വിമൻസ് എഞ്ചിനീയേഴ്സ് ഫോറം പ്രസിഡന്റ് സബീന എം കെ , ആക്ടിവിസ്റ്റ് ആർ ജെ ഫെമിന, സ്റ്റേറ്റ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് അൻവർ ബാബു വടകര, കോഴിക്കോട് ജില്ലാ കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് ഷരീഫ് പി സി, സ്റ്റേറ്റ് കെഎംസിസി മുൻ പ്രസിഡന്റ് എസ് എ എം ബഷീർ, മുൻ ജില്ലാ ജനറൽ സെക്രട്ടറി എം പി ഇല്ല്യാസ് മാസ്റ്റർ, നാടക കലാകാരൻ ബഷീർ ചേറ്റുവ, റഫീഖ് മേച്ചേരി, ജാഫർ ജാതിയേരി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കെഎംസിസി ഖജാൻജി അജ്മൽ തങ്ങലക്കണ്ടി, ഭാരവാഹികളായ നബീൽ നന്തി, ബഷീർ കെ കെ നാദാപുരം, മുജീബ് ദേവർകോവിൽ, മമ്മു ഷമ്മാസ്, ഫിർദൗസ് മണിയൂർ, ഷബീർ മേമുണ്ട എന്നിവർ സംസാരിച്ചു.
മജീദ് നാദാപുരം സംവിധാനം ചെയ്ത “ബഷീർ ഓർമ്മകളിലൂടെ” എന്ന ദൃശ്യാവിഷ്കാരം പ്രദർശിപ്പിച്ചു. ഫൈസൽ അബൂബക്കർ അനുസ്മരണ കവിതയും, അഷ്റഫ് വടക്കയിൽ അനുസ്മരണ ഗാനവും ആലപിച്ചു. ഗ്രാമിക ജനറൽ കൺവീനർ ഒ കെ മുനീർ സ്വാഗതവും സുബൈർ വാണിമേൽ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..