‘വെള്ളക്കുപ്പിയിൽ സഹപാഠികൾ മൂത്രം കലർത്തി, വിദ്യാർഥിനി കുടിച്ചു’; ആൺകുട്ടികളുടെ വീട്ടിലേക്ക് പ്രതിഷേധം, സംഘർഷം
Edited by Jibin George | Samayam Malayalam | Updated: 31 Jul 2023, 9:45 pm
രാജസ്ഥാനിൽ വിദ്യാർഥിനിയുടെ വാട്ടർ ബോട്ടിലിലെ വെള്ളത്തിൽ മൂത്രം കലർത്തുകയും ബാഗിൽ പ്രണയലേഖനം വെക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പെൺകുട്ടിയുടെ ഗ്രാമവാസികൾ
ഹൈലൈറ്റ്:
- വിദ്യാർഥിനിയുടെ വാട്ടർ ബോട്ടിലിലെ വെള്ളത്തിൽ മൂത്രം കലർത്തി.
- രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.
- പ്രതിഷേധവുമായി ഗ്രാമവാസികൾ രംഗത്ത്.
ഹരിയാനയിൽ വിഎച്ച്പി റാലിക്കുനേരെ കല്ലേറ്; ക്ഷേത്രത്തിൽ അഭയം തേടി 2,500 പേർ, ആകാശത്തേക്ക് വെടിയുതിർത്ത് പോലീസ്
ദിവസങ്ങൾ കഴിഞ്ഞിട്ടും ആൺകുട്ടിക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒരു സംഘമാളുകൾ വീട്ടിലേക്ക് കൂട്ടമായെത്തി അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസ് സംഘത്തിന് നേരെ കല്ലെറിഞ്ഞു. സംഘർഷം ആരംഭിച്ചതോടെ ലാത്തിവീശിയാണ് പ്രതിഷേധക്കാരെ പോലീസ് വിരട്ടിയോടിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
പെൺകുട്ടി ഇതുവരെ പോലീസിൽ പരാതി നൽകിയില്ലെന്നും അതിനാൽ കേസെടുത്തിട്ടില്ലെന്നുമാണ് പോലീസ് നൽകുന്ന വിവരം.
ആൺകുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ലുഹാരിയ ഗവ. സീനിയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവമെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് ഘൻശ്യാം ശർമ്മ പറഞ്ഞു. ഉച്ചഭക്ഷണസമയത്തായിരുന്നു പെൺകുട്ടിക്ക് നേരെ മോശം പെരുമാറ്റമുണ്ടായത്. ക്ലാസിൽ ബാഗും കുപ്പിയും ഉപേക്ഷിച്ച് ഉച്ചഭക്ഷണത്തിനായി കുട്ടി വീട്ടിലേക്ക് പോയിരുന്നു. തിരികെവന്ന് കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. ചില ആൺകുട്ടികൾ മൂത്രത്തിൽ വെള്ളത്തിൽ കലക്കിയതായി കണ്ടെത്തി. ബാഗിൽ നിന്ന് ലവ് യു എന്നെഴുതിയ ഒരു കത്തും ലഭിച്ചുവെന്ന് ഘൻശ്യാം ശർമ്മ വ്യക്തമാക്കി.
21 ലക്ഷത്തിന്റെ തക്കാളിയുമായി വന്ന ലോറി കാണാനില്ല; പരാതി
പെൺകുട്ടി പ്രിൻസിപ്പലിനോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ പ്രതിഷേധവുമായി എത്തിയത്. ഇന്ന് സ്കൂൾ തുറന്നപ്പോൾ തഹസിൽദാരുടെ മുന്നിൽ പ്രശ്നം അവതരിപ്പിച്ചു. എന്നാൽ, ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഗ്രാമവാസികൾ ആൺകുട്ടികളുടെ വീടുകളിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- ഇന്ത്യഹരിയാനയിൽ വിഎച്ച്പി റാലിക്കുനേരെ കല്ലേറ്; ക്ഷേത്രത്തിൽ അഭയം തേടി 2,500 പേർ, ആകാശത്തേക്ക് വെടിയുതിർത്ത് പോലീസ്
- കുറഞ്ഞ ചിലവിൽ ലോകയാത്രകൾ നടത്താം, ജസീറ എയർവെയ്സിന്റെ സേവനം അതിശയിപ്പിക്കുന്നത്
- പത്തനംതിട്ടബിജെപി പ്രാദേശിക നേതാവ് റോഡരികിൽ മരിച്ച നിലയിൽ, കെട്ടിടത്തിനുമുകളിൽനിന്ന് വീണതാകാമെന്ന് പോലീസ്, സംഭവം പത്തനംതിട്ടയിൽ
- കേരളംഏകീകൃത കുർബാന തർക്കം: നിർണായക ഇടപെടലുമായി മാർപാപ്പ, പ്രത്യേക പ്രതിനിധിയെ നിയോഗിച്ചു
- ADVT: വാട്ടർ പ്യൂരിഫയറുകൾക്ക് 40% വരെ കിഴിവ് ലഭിക്കും. ഓരോ വർഷവും 20K ലിറ്റർ വെള്ളം വരെ ലാഭിക്കുക
- കേരളംമുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു
- കണ്ണൂര്പരിയാരത്ത് സഹകരണ സൊസൈറ്റി ജീവനക്കാരി സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയിൽ
- ഇന്ത്യഒരുവർഷം കാണാതായത് 3,75,058 സ്ത്രീകളെയും 90,113 പെൺകുട്ടികളെയും; ഞെട്ടിച്ച് ഈ സംസ്ഥാനത്തിലെ കണക്കുകൾ
- വയനാട്പിടികൂടി കൊണ്ടുവരുന്നതിനിടെ മുങ്ങി; വീണ്ടും പോലീസ് വലയിൽ കുടുങ്ങി; തട്ടിപ്പുകേസ് പ്രതി അറസ്റ്റിൽ
- കേരളംഇന്ത്യയില് ആദ്യമായി ക്വിയര്‍ ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്; ആദ്യഘട്ടം 4 ജില്ലകളില്‍
- സെലിബ്രിറ്റി ന്യൂസ്ദിലീപ് ബുദ്ധിമാനാണ്, മാറ്റങ്ങളിലേയ്ക്ക് പോകാന്‍ ജയറാം തയ്യാറായിരുന്നില്ല; സംവിധായകന് രാജസേനന് പറയുന്നു
- സെലിബ്രിറ്റി ന്യൂസ്നായകനെക്കാൾ മുന്നിൽ വില്ലൻ; ഫഹദിന്റെ ‘രത്നവേൽ’ ആഘോഷിക്കപ്പെടുമ്പോൾ
- മാസഫലംജന്മനക്ഷത്രം അനുസരിച്ച് 2023 ഓഗസ്റ്റ് മാസത്തിലെ ഫലം
- ട്രെൻഡിങ്എൻ്റമ്മേ ഇത് ഈ ചേച്ചി തന്നെയാണോ? ചന്ദ്രിക ചേച്ചിയുടെ മേക്കോവർ കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ
- ആരോഗ്യംശ്വാസകോശം നല്ല ക്ലീനാക്കി എടുക്കാന്‍ ഇവ ഒന്ന് ശ്രദ്ധിക്കാം