ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് അനുസരിച്ച് മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് മൂന്നുവർഷത്തെ കണക്കുകളിലും മുന്നിൽ നിൽക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ അന്വേഷണവും തുടർനടപടികളും ഉൾപ്പെടെ ക്രമസമാധാനം നിലനിർത്തേണ്ടത് അതാത് സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു.
വരും മണിക്കൂറിൽ ഈ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിന് മുന്നറിയിപ്പ്
Siji Needs Help For Dialysis: ചികിത്സയ്ക്ക് പണമില്ല, സഹായം തേടി സിജി
മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ ഇതിനോടകം തന്നെ പലനടപടികളും സ്വീകരിച്ചതായും റിപ്പോർട്ടിലുണ്ട്. 2021ലെ കണക്കുകള്‍ പ്രകാരം മധ്യപ്രദേശില്‍ നിന്ന് 55,704 സ്ത്രീകളെയും 13,034 പെണ്‍കുട്ടികളെയുമാണ് കാണാതായത്. 2020ല്‍ ഇത് 52,357 ഉം 11,885 ആയിരുന്നു. 2019ലെ കണക്കുകൾ നോക്കിയാൽ 52,119, 13,315 എന്നിങ്ങനെയാണ്. മഹാരാഷ്ട്രയില്‍ 2019ല്‍ 63,167 സ്ത്രീകളെയും 4,579 പെണ്‍കുട്ടികളെയും കാണാതായി. 2020ല്‍ 58,735 സ്ത്രീകളെയും 4,517 പെണ്‍കുട്ടികളെയുമാണ് കാണാതായത്. 2021ൽ ഇത് 56,498 സ്ത്രീകളെയും 3,937 എന്നിങ്ങനെയാണ് ഉള്ളത്.
ഉത്തര്‍പ്രദേശില്‍ നിന്ന് 2019ല്‍ 3492 പെണ്‍കുട്ടികളെയും 8985 സ്ത്രീകളെയുമാണ് കാണാതായത്. 2020ല്‍ 2,773 – 8,542 എന്നിങ്ങനെയാണിത്. 2021 ആയപ്പോഴേക്ക് നമ്പർ 3,214 ഉം 9,035 ആയി ഉയർന്നു. കേരളത്തിലെ കണക്കുകൾ പരിശോധിച്ചാൽ 2019ല്‍ 1,118 പെണ്‍കുട്ടികളെയാണ് കാണാതായത്. 8202 സ്ത്രീകളെ കാണാതായെന്നും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020ല്‍ 942 പെണ്‍കുട്ടികളെയും 5,929 സ്ത്രീകളെയും കാണാതായി. 2021ൽ ഇത് 951, 5,657 എന്ന നിലയിലാണ്.
കണിശതയുള്ള നിലപാട്, കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി; വക്കത്തെ അനുസ്മരിച്ച് വിഡി സതീശൻ
2019 മുതല്‍ 2021 വരെ മിസോറം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലഡാക്, സിക്കിം, നാഗാലാൻഡ്, മേഘാലയ, മണിപ്പൂർ, ഗോവ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കാണാതാവുന്ന സ്ത്രീകളുടെ എണ്ണവും കുറവാണ്.