പോയ മുടി വീണ്ടും കിളര്‍ത്ത് വരാന്‍ നാച്വറല്‍ മരുന്ന് കൂട്ട്
Authored by Saritha PV | Samayam Malayalam | Updated: 31 Jul 2023, 6:36 pm
പോയ മുടി വീണ്ടും കിളര്‍ത്ത് വരാന്‍ നാച്വറല്‍ മരുന്ന് കൂട്ട് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇത് എങ്ങനെ എന്നറിയൂ.
തേങ്ങാപ്പാല്‍
മൂന്നു ചേരുവകള്‍ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. തേങ്ങാപ്പാല്‍ ക്രീം, കറ്റാര്‍ വാഴ ജെല്‍, ഫ്ളാക്സ് സീസ്ഡ് എന്നിവയാണ് ഇതിനായി വേണ്ടത്. തേങ്ങാപ്പാലും വെളിച്ചെണ്ണയുമെല്ലാം തന്നെ പണ്ടു കാലം മുതല്‍ തന്നെ ചര്‍മ, മുടി സംരക്ഷണത്തിന് ഉപയോഗിച്ച് വരുന്ന ഒന്നാണ്. മുടിയ്ക്ക് കട്ടി ലഭിയ്ക്കാനും മുടി കൊഴിച്ചില്‍ അകറ്റാനും അകാലനര അകറ്റാനുമെല്ലാം അന്നും ഇന്നും തേങ്ങായില്‍ നിന്നെടുക്കുന്ന ഇത്തരം കാര്യങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്.
ചര്‍മം മനോഹരമാക്കാന്‍ പായ്ക്ക്
ചർമ്മം മനോഹരമാക്കാൻ ഫേസ് പാക്ക്
ഫ്ളാക്സ് സീഡ്
ഫ്ളാക്സ് സീഡ് അഥവാ ചണവിത്ത് ഇതുപോലെ മുടി, സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഈ ജെല്‍ മുടിയ്ക്ക് ഏറെ ആരോഗ്യം നല്കുന്ന ഒന്നാണ്. ഇവയില്‍ വൈററമിന്‍ ഇ അടങ്ങിയിട്ടുണ്ട്. മുടി വളര്‍ച്ചയ്ക്ക് ഇതേറെ അത്യാവശ്യമാണ്.
മുടി നര തടയാനും വൈറ്റമിന്‍ ഇ ഏറെ നല്ലതാണ്. ശിരോചര്‍മത്തിലെ ഓയില്‍ ഉല്പാദനം നിയന്ത്രിയ്ക്കാനും പിഎച്ച് ബാലന്‍സ് ചെയ്യാനും ഇതേറെ നല്ലതാണ്. ഫ്ളാക്സ് സീഡുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവയും മുടി വളര്‍ച്ചയെ സഹായിക്കുന്ന ഘടകമാണ്.
റിയൂ
കറ്റാര്‍ വാഴ
കറ്റാര്‍ വാഴയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതും വൈറ്റമിന്‍ ഇ സമ്പുഷ്ടം തന്നെയാണ്.മുടിയ്ക്ക് തിളക്കവും മിനുസവും നല്കുന്ന സ്വാഭാവിക കണ്ടീഷണറായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. മുടിയുടെ വരണ്ട സ്വഭാവം മാറാനും മുടി വളര്‍ത്താനുമെല്ലാം സഹായിക്കുന്ന ഈ ജെല്‍ അകാലനര ചെറുക്കാനും നല്ലതാണ്.
ഈ പ്രത്യക മരുന്നു കൂട്ടിനായി
ഈ പ്രത്യക മരുന്നു കൂട്ടിനായി തേങ്ങാപ്പാല്‍ പ്രത്യേക രീതിയില്‍ തയ്യാറാക്കി ക്രീം എടുക്കണം. ഇതിനായി തേങ്ങാപ്പാല്‍ വെള്ളം ചേര്‍ക്കാതെ, അത്യാവശ്യമെങ്കില്‍ അല്പം മാത്രം വെള്ളം ചേര്‍ത്ത് പിഴിഞ്ഞെടുക്കണം. ഇത് ഒരു ബൗളില്‍ എടുത്ത് വയ്ക്കണം. ഇതിന്റെ മുകളില്‍ തേങ്ങാപ്പാല്‍ ക്രീം കട്ടിയായി അടിഞ്ഞ് കൂടും. ഇതെടുക്കുക. ഇതില്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്തിളക്കുക. ഫ്ളാക്സ് സീഡ് ജെല്‍ കൂടി ഇതിലേയ്ക്ക് ചേര്‍ത്തിളക്കണം. ഈ പായ്ക്ക് മുടിയില്‍ പുരട്ടാം. ഒരു മണിക്കൂര്‍ ശേഷം ഇത് കഴുകാം. കൊഴിഞ്ഞ മുടി വീണ്ടും വരുവാനും മുടിയ്ക്ക് തിളക്കവും മൃദുത്വവുമെല്ലാം നല്‍കാനും ഇതേറെ നല്ലതാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക