ഹൈഡ്രേറ്റ് ചെയ്യുക
രാത്രിയിലും ചർമ്മം ഹൈഡ്രേറ്റ് ചെയ്ത് വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ചർമ്മത്തിന് തിളക്കം കിട്ടാൻ രാത്രിയിൽ നല്ല രീതിയിൽ ചർമ്മം ഹൈഡ്രേറ്റ് ചെയ്ത് വയ്ക്കണം. ഇതിനായി ഒരു ഫേസ് മാസ്ക് ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. ഗ്ലിസറിനോ, കറ്റാർവാഴയോ അല്ലെങ്കിൽ ഹൈഡ്രോളിക് ആസിഡോ അടങ്ങിയ ഫേസ് മാസ്കുകളാണ് എപ്പോഴും നല്ലത്. ചർമ്മത്തിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്തി നല്ല രീതിയിൽ രാത്രിയിൽ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ തിളക്കമുള്ളതും ഊർജ്ജമുള്ളതുമായ ചർമ്മം ലഭിക്കുന്നു.
നല്ല ഉറക്കം
ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും നല്ല ഉറക്കം വളരെ പ്രധാനമാണ്. നല്ല ഉറക്കം മാനസിക സമ്മർദ്ദത്തെ ഒഴിവാക്കാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും വളരെ നല്ലതാണ്. ചർമ്മത്തിലെ കേടുപാടുകളെ ശരിയാക്കാനുള്ള മാർഗം കൂടിയാണ ഉറക്കമെന്ന് പറയുന്നത്. അത് മാത്രമല്ല കോർട്ടിസോളിൻ്റെ ഉത്പ്പാദനം കുറയ്ക്കാനും ഉറക്കം സഹായിക്കും. ദിവസവും ഉറങ്ങാൻ കൃത്യമായ സമയം പിന്തുടരാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് മുൻപ് മറ്റ് ഉപകരണങ്ങൾ മാറ്റി വയ്ക്കുക.
എക്സ്ഫോളിയേറ്റ് ചെയ്യുക
ചർമ്മത്തിലെ കേടുപാടുകൾ മാറ്റാൻ ഏറെ നല്ലതാണ് എക്സ്ഫോളിയേഷൻ. കൃത്യമായ രീതിയിൽ ചർമ്മത്തിന് അനുയോജ്യമായ എക്സ്ഫോളിയേഷൻ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. മൃദുവായ എക്സ്ഫോളിയേഷൻ വേണം ചർമ്മത്തിൽ ചെയ്യാൻ അല്ലാത്ത പക്ഷം ചർമ്മത്തിന് പല പ്രശ്നങ്ങളുമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിർജ്ജീവ കോശങ്ങളെ പുറന്തള്ളി ചർമ്മത്തെ സുഖപ്പെടുത്താൻ ഇത് ഏറെ നല്ലതാണെന്ന് തന്നെ പറയാം.
സിറം ഉപയോഗിക്കാം
ചർമ്മത്തിൽ പല തരത്തിലുള്ള അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സിറത്തിന് കഴിയും. ചർമ്മത്തിന് ആവശ്യമായ ഈർപ്പവും അതുപോലെ തിളക്കവും നൽകുന്ന സിറം ഉപയോഗിക്കാൻ ശ്രമിക്കുക. മോയ്ചറൈസർ ഇടുന്നതിന് മുൻപ് സിറം ചർമ്മത്തിലിടാൻ ശ്രദ്ധിക്കുക. രാത്രിയിൽ കിടക്കുന്നതിന് മുൻപ് സിറം ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും നൽകാൻ ഇത് സഹായിക്കും.
തുണികളിലും ശ്രദ്ധ വേണം
രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് കിടക്കയും തലയിണയുമൊക്കെ വ്യത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തുക. സിൽക്ക് തലയിണ കവറുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകും. ചർമ്മവുമായുള്ള കവറുകൾ ഉരസുന്നത് ചർമ്മത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഇത് മാറ്റാൻ സിൽക് കവറിന് സാധിക്കും. ചർമ്മത്തിലെ അസ്വസ്ഥതകൾ, പ്രായമാകുന്നത് ഒക്കെ തടയാൻ ഇത് ഏറെ നല്ലതാണ്. കോട്ടൺ തുണികളെ അപേക്ഷിച്ച് സിൽക് തുണികൾ അധികമായി മുഖത്ത് നിന്ന് ഈർപ്പം വലിച്ചെടുക്കില്ല.
ഐ ക്രീം നൈറ്റ് ക്രീം
കണ്ണിന് താഴത്തെ കറുപ്പ് മാറ്റാൻ ഐ ക്രീം ഏറെ നല്ലതാണ്. അതുപോലെ പകൽ മുഴുവനുള്ള പ്രവർത്തനത്തിലൂടെ കണ്ണിന് താഴെ കറുപ്പും വീക്കവുമൊക്കെ ഉണ്ടാക്കാൻ കഴിയും. ഇത് മാറ്റാൻ രാത്രിയിൽ ഐ ക്രീം ഉപയോഗിക്കാൻ ശ്രമിക്കുക. അതുപോലെ ചർമ്മത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നൈറ്റ് ക്രീം ഉപയോഗിക്കേണ്ടതും ഏറെ പ്രധാനമാണ്. ചർമ്മത്തിന് ആവശ്യമായ ജലാംശം നിലനിർത്താനും രാവിലെ നല്ല തിളക്കം നൽകാനും നൈറ്റ് ക്രീം സഹായിക്കും.