മഴയ്ക്ക് സാധ്യത ഈ അഞ്ച് ജില്ലകളിൽ; ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഇന്നത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ
Edited by Karthik KK | Samayam Malayalam | Updated: 1 Aug 2023, 5:39 am
സംസ്ഥാനത്ത് ഇന്ന് രാവിലെ മഴയ്ക്ക് സാധ്യത അഞ്ച് ജില്ലകളിലെന്ന് കാലാവസ്ഥാ കേന്ദ്രം. മറ്റുമുന്നറിയിപ്പുകളൊന്നും ഇന്ന് നൽകിയിട്ടില്ല. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സംസ്ഥാനത്ത് മഴ കുറഞ്ഞേക്കും
ഹൈലൈറ്റ്:
- മഴയ്ക്ക് സാധ്യത അഞ്ച് ജില്ലകളിൽ
- ഓഗസ്റ്റിൽ മഴ കുറഞ്ഞേക്കും
- ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് വിഴിഞ്ഞം – കാസർകോട് ഇന്ന് രാത്രി 08: 30 മുതൽ നാലെ (ബുധനാഴ്ച) രാത്രി 11:30 വരെ 1.5 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് ഇതേസമയത്ത് 1.5 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മഴ പെയ്താൽ കുളമാക്കുന്ന ചുരക്കുളം ആശുപത്രി; രക്ഷിച്ചെടുക്കാൻ “നൂതന ശസ്ത്രക്രിയ”
Robbery in Vadakara: അടച്ചിട്ട വീട്ടിൽ മോഷണം, 86000 രൂപയും , എട്ട് പവൻ സ്വർവും നഷ്ടമായി
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട് എന്നതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശം ലഭിക്കുന്നതിനനുസരിച്ച് മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കേണ്ടതുണ്ട്. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് ഇവ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. തൊഴിലാളികൾ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയിട്ടുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.
അതേസമയം കാലവർഷം പകുതി പിന്നിട്ടപ്പോൾ കേരളത്തിൽ മഴയിൽ 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും മഴകുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. ജൂൺ ഒന്നുമുതൽ ജൂലൈ 31വരെ സാധാരണ ലഭിക്കേണ്ട മഴ 130.17mm ആണ്. എന്നാൽ ഇതുവരെ ലഭിച്ചത് 852mm ആണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും സാധാരണയേക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക