Foreign Liquor Seized: വിദേശ മദ്യം കടത്തുന്നതിനിടയിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
വീട്ടുജോലിക്കാരുടെയും അവരുടെ തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുതിയ നിയന്ത്രണങ്ങള്‍ പുറത്തിറക്കിയത്. താമസിയാതെ നിയമം പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക തൊഴിലാളികളോട് മോശമായി പെരുമാറിയാല്‍ തൊഴിലുടമകള്‍ക്ക് 2,000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തെ റിക്രൂട്ട്മെന്റ് നിരോധനവും നേരിടേണ്ടിവരുമെന്ന് നിയമത്തില്‍ പറയുന്നു.
ഗാര്‍ഹിക തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, അന്തസ്സ് എന്നിവയ്ക്ക് ഹാനികരമായ ഒരു ജോലിയും നല്‍കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നിയമം അനുശാസിക്കുന്നു. സമ്മതിച്ചിട്ടുള്ള ജോലികള്‍ക്കപ്പുറം ചെയ്യാന്‍ തൊഴിലാളികളെ ചുമതലപ്പെടുത്തരുത്. തൊഴിലാളിക്ക് സമ്മതിച്ച കൂലി പ്രതിമാസം പണമായോ ചെക്ക് ആയോ അല്ലെങ്കില്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുകയോ വേണം.
ഒമാനിലെ തൊഴിലുടമകള്‍ക്ക് ഇനി മുതല്‍ ജീവനക്കാരുടെ പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ അനുവാദമില്ല
നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് 2,000 റിയാലില്‍ കൂടാത്ത പിഴയോ ഒരു വര്‍ഷത്തെ റിക്രൂട്ട്മെന്റ് നിരോധനമോ അല്ലെങ്കില്‍ രണ്ടും കൂടിയോ നേരിടേണ്ടിവരും. ഈ കുറ്റം ആവര്‍ത്തിക്കുന്ന തൊഴിലുടമയ്ക്ക് പിഴ 2,000 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ വര്‍ധിപ്പിക്കുകയും മൂന്ന് വര്‍ഷം വരെ റിക്രൂട്ട്മെന്റ് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും. മൂന്നാം തവണ കുറ്റംചെയ്യുന്നത് സ്ഥിരമായ റിക്രൂട്ട്മെന്റ് നിരോധനത്തിന് കാരണമാവും.
വീട്ടുജോലിക്കാര്‍ പാലിക്കേണ്ട നിയമങ്ങളും ഇതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ പിഴ, നാടുകടത്തല്‍, സൗദിയില്‍ ജോലി ചെയ്യുന്നതിനുള്ള നിരോധനം തുടങ്ങിയ ശിക്ഷകള്‍ നേരിടേണ്ടിവരും. വീട്ടുജോലിക്കാര്‍ അവരുടെ സമ്മതപ്രകാരമുള്ള ജോലികള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. തൊഴിലുടമയുടെ സ്വത്തിനെ ബഹുമാനിക്കുകയും കുടുംബാംഗങ്ങളെ ഉപദ്രവിക്കാതിരിക്കുകയും തൊഴിലുടമയെയും കുടുംബത്തെയും കുറിച്ചുള്ള വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുകയും വേണം.
അന്യസ്ത്രീകള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ കുവൈറ്റിലും സൗദിയിലും ജയില്‍ശിക്ഷ
തൊഴിലുടമയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന തൊഴിലാളികള്‍ക്കുള്ള ശിക്ഷാനടപടികളും ചട്ടങ്ങള്‍ വിവരിക്കുന്നു. ഒരു വീട്ടുജോലിക്കാരന് ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍, രാജ്യത്ത് സ്ഥിരമായ ജോലി നിരോധനത്തോടൊപ്പം 2,000 റിയാലില്‍ കൂടാത്ത പിഴയും ചുമത്താവുന്നതാണ്. ഒന്നിലധികം നിയമലംഘനങ്ങള്‍ ഉണ്ടായാല്‍, മാതൃരാജ്യത്തേക്ക് മടങ്ങുന്നതിനുള്ള ചെലവ് തൊഴിലാളി തന്നെ വഹിക്കണം. വീട്ടുജോലിക്കാരന് പിഴ അടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവരുടെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകള്‍ സര്‍ക്കാര്‍ നല്‍കും.
ഹ്യൂമന്‍ റിസോഴ്സ്, സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം അംഗീകരിച്ച ഒരു സംവിധാനം അനുസരിച്ചായിരിക്കും ആര്‍ട്ടിക്കിള്‍ ഏഴ് പ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളുന്നത്. ഈടാക്കുന്ന പിഴകള്‍ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. ഇത്് വീട്ടുജോലിക്കാരുടെ നാടുകടത്തല്‍ കേന്ദ്രത്തിലെ താമസത്തിനും യാത്രാചെലവുകള്ക്കുമായി വിതരണം ചെയ്യും.