താമസരേഖ അഥവാ ഇഖാമയില്ലാത്ത പ്രവാസികളെ ജോലിക്ക് നിയമിക്കുക, തങ്ങളുടെ ജീവനക്കാരെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ പ്രാപ്തരാക്കുക, മറ്റ് ബിസിനസുകളിലേക്ക് ജീവനക്കാരെ ഔട്ട്സോഴ്സ് ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്ക് 100,000 റിയാല്‍ പിഴ ചുമത്തും.
നിയമവിരുദ്ധമായി പ്രവാസികളെ ജോലിക്ക് നിയമിച്ചാല്‍ ഉത്തരവാദിത്തപ്പെട്ട മാനേജര്‍ക്ക് ഒരു വര്‍ഷം വരെ തടവും സ്ഥാപനത്തിന് അഞ്ച് വര്‍ഷം വരെ റിക്രൂട്ട്മെന്റ് നിരോധനവും ഏര്‍പ്പെടുത്തും. മാനേജര്‍ പ്രവാസിയാണെങ്കില്‍ നാടുകടത്തലും ഉണ്ടായേക്കാം.
നിയമലംഘകര്‍ക്ക് ജോലി, താമസസൗകര്യം, യാത്രാസൗകര്യം എന്നിവ നല്കുന്നതില് നിന്ന് വിട്ടുനില്‍ക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവയുടെ ലംഘനങ്ങള്‍ കുറയ്ക്കുന്നതിനുള്ള സുരക്ഷാ അധികാരികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അത്തരം ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍, മക്ക, റിയാദ്, ശര്‍ഖിയ എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് 911 എന്ന നമ്പറില്‍ വിളിക്കാം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ 999 ഡയല് ചെയ്യണം.
അന്യസ്ത്രീകള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ കുവൈറ്റിലും സൗദിയിലും ജയില്‍ശിക്ഷ
ഇത്തരം നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന കാമ്പെയ്നിനിടെ സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ താമസം, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 13,308 വ്യക്തികളെയാണ് പിടികൂടിയത്. ജൂലൈ 20 മുതല്‍ 26 വരെ രാജ്യത്തുടനീളമുള്ള വിവിധ സുരക്ഷാ സേന യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് ഓപറേഷനുകളുടെ ഫലമാണ് ഈ അറസ്റ്റുകളെന്ന് മന്ത്രാലയം അറിയിച്ചു.
ഒമാനിലെ തൊഴിലുടമകള്‍ക്ക് ഇനി മുതല്‍ ജീവനക്കാരുടെ പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ അനുവാദമില്ല
രാജ്യത്തിന്റെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 572 പേര് കൂടി കസ്റ്റഡിയിലായി. ഇതില്‍ 62 ശതമാനം യെമനികളും 37 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. കൂടാതെ, സൗദിയില്‍ നിന്ന് അനധികൃതമായി പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 58 പേരെ തടഞ്ഞുവച്ചു.
താമസനിയമങ്ങളും തൊഴില്‍ ചട്ടങ്ങളും ലംഘിച്ച് ആളുകളെ കൊണ്ടുപോകുകയും അഭയംനല്കുകയും ചെയ്ത ഒമ്പത് പേരെയും പിടികൂടി. നിലവില്‍ 30,660 പുരുഷന്മാരും 6,293 സ്ത്രീകളും ഉള്‍പ്പെടുന്ന 36,953 കുറ്റവാളികളാണ് നാടുകടത്തല്‍ നടപടിക്രമങ്ങള്‍ നേരിടുന്നത്.