377 കുവെെറ്റ് ദിനാർ വിലയുള്ള ചോക്കലേറ്റുകൾ ആണ് മോഷ്ടിച്ചത്. 23 കാര്‍ട്ടണ്‍ കിറ്റ്കാറ്റ്, 20 കാര്‍ട്ടണ്‍ കാഡ്ബറി, 12 കാര്‍ട്ടണ്‍ കിന്റര്‍ എന്നിവയാണ് കള്ളൻ കൊണ്ടുപോയത്. ചോക്കലേറ്റ് കാര്‍ട്ടണ്‍ കാണാനില്ലെന്ന് പാരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് അധികൃതർ പരിശോധന നടത്തിയത്. പരിശോധനയിൽ ആണ് പ്രതി ചോക്കലേറ്റ് കട്ടെടുത്തതെന്ന് കണ്ടെത്തിയത്. പരാതി ലഭിച്ചതോടെ സുരക്ഷാ വകുപ്പുകളുടെ രഹസ്യാന്വേഷണ വിഭാഗം വലിയ തരത്തിലുള്ള അന്വേഷണം നടത്തി. ഇയാള്‍ സമാനകേസുകളില്‍ മുമ്പും പിടിയിലായിട്ടുണ്ട്. ക്യാമറകളിലെ ദൃശ്യങ്ങളും പ്രതിയുടെ കുറ്റസമ്മതവും കണക്കിലെടുത്ത് ഇയാള്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
Bathery Muthanga National Highway: റോഡ് അരികുകളിൽ പുല്ല് വളർന്ന് അപകട ഭീഷണി, നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ
Also Read: സൗദി ടൂറിസം മേഖലയിൽ 16 ലക്ഷം തൊഴിലവസരങ്ങൾ; മൂന്നുവർഷത്തിനിടെ അഞ്ചുലക്ഷം സൗദി പൗരന്മാർക്ക് പരിശീലനം നൽകി
Read Latest Gulf News and Malayalam News
അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് യാത്രകൾ വീണ്ടും താളം തെറ്റി ഓടിക്കൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള തടസ്സങ്ങൾ ആണ് യാത്രക്കാർക്ക് ഉണ്ടാകുന്നത്. സർവിസുകൾ ഈ ആഴ്ച മൊത്തം താളം തെറ്റിയാണ് യാത്ര ചെയ്തത്. ഒമാൻ, ഖത്തർ, യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ എല്ലാം വെെകി. യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്ന എയർ ഇന്ത്യയുടെ ഇത്തരത്തിലുള്ള നടപടി സോഷ്യൽ മീഡിയയിലും, പ്രവാസി സംഘടനകൾക്കും ഇടയിൽ വലിയ ചർച്ചയാകുകയാണ്. വെക്കേഷൻ ഓണം അവധി എന്നിവ വരുകയാണ്. യാത്രക്കാരുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എയർ ഇന്ത്യ യാത്രക്കാരെ വലക്കുുന്ന തരത്തലുള്ള നിലപാടുമായി എത്തിയിരിക്കുന്നത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരാണ് പലപ്പോഴും യാത്രയിൽപെട്ടുപോകുന്നത്. വിമാനം വൈകുന്നതും റദ്ദാക്കുന്നതും പ്രവാസികളെ പല രൂപത്തിൽ പ്രതിസന്ധികളാക്കയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലേക്ക് പോകേണ്ടി വിമാനം ആണ് വെെകി പുറപ്പെട്ടത്. 24 മണിക്കൂറാണ് വിമാനം വെെകിയത്. ഹാൻഡ് ലഗോജ് മാത്രം കെെവശമുള്ളവർ ആയിരുന്നു പലരും. ഉടുപ്പുമാറി എടുക്കാൻ സാധിക്കാതെ.ാണ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത്. തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകീട്ട് 5.30ന് പുറപ്പെട്ട് ബഹ്റൈനിൽ രാത്രി എട്ടിന് എത്തേണ്ട വിമാനമാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിൽനിന്ന് ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെെകി യാണ് പുറപ്പെട്ടത്. ശനിയാഴ്ച രാത്രി 7.40ന് കണ്ണൂരിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഞായറാഴ്ച രാവിലെ 6.30നാണ് പോയത്. രണ്ട് മണിക്കീർ വിമാനം വെെകുന്നു എന്ന അറിയിപ്പ് മാത്രമാമ് ലഭിച്ചത്. എന്നാൽ വിമാനം പുറപ്പെട്ടത് തൊട്ടടുത്ത ദിവസം ആയിരുന്നു. യാത്രക്കാർക്ക് വലിയ തരത്തിലുള്ള ബുദ്ധിമുട്ടികൾ ആണ് ഇത് ഉണ്ടാക്കുന്നത്.