Sumayya P | Lipi | Updated: 19 Jul 2021, 12:22:00 PM
20 പേര് അടങ്ങുന്ന തീര്‍ഥാടക സംഘത്തിന് ഒരു ബസ്സ് എന്ന തോതില്‍ 3000 ബസ്സുകളിലായാണ് ഹാജിമാര്‍ മിനായില്‍ നിന്ന് അറഫയിലേക്ക് നീങ്ങുക
Also Read: ദുബായില്‍ പ്രവാസി യുവതിയില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി 1.6 ലക്ഷം ദിര്‍ഹം തട്ടി
അറഫാ സംഗമത്തില്‍ പങ്കെടുക്കാതെ ഹജ്ജ് പൂര്‍ത്തിയാവില്ല എന്നതിനാല്‍ ഹാജിമാരെ അറഫയിലെത്തിക്കാന്‍ വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 20 പേര് അടങ്ങുന്ന തീര്‍ഥാടക സംഘത്തിന് ഒരു ബസ്സ് എന്ന തോതില്‍ 3000 ബസ്സുകളിലായാണ് ഹാജിമാര്‍ മിനായില്‍ നിന്ന് അറഫയിലേക്ക് നീങ്ങുക. ആരോഗ്യ പ്രവര്‍ത്തകരും മതപ്രബോധകരും ഇവരെ അനുഗമിക്കുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
പ്രവാചകന് മുഹമ്മദ് നബി അറഫയില്‍ വച്ച് നടത്തിയ വിടവാങ്ങല്‍ പ്രഭാഷണം അനുസ്മരിച്ച്, മക്കയിലെ ഗ്രാന്റ് മസ്ജിദ് ഇമാം ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലില്ല അറഫാ പ്രഭാഷണം നിര്‍വഹിക്കും. അറഫയിലെ നമിറാ മസ്ജിദില്‍ വെച്ചാണ് പ്രഭാഷണം നിര്‍വഹിക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏതാനും തീര്‍ഥാടകരെ മാത്രമേ പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. പത്തു ഭാഷകളിലേക്ക് പ്രഭാഷണം തല്‍സമയം വിവര്‍ത്തനം ചെയ്യും.
അറഫാ പ്രഭാഷണം ശ്രവിച്ച ശേഷം ഹാജിമാര്‍ കാരുണ്യത്തിന്റെ പര്‍വതമായ ജബലുര്‍റഹ്മയില്‍ അണിനിരന്ന് പ്രാര്‍ഥനയില്‍ മുഴുകും. സാത്താന്റെ പ്രതീകമായ ജംറകളിലേക്കുള്ള കല്ലേറ് നാളെയാണ് ആരംഭിക്കുക. അകലം പാലിച്ച് കല്ലെറിയുന്നതിന് തീര്‍ഥാടക സംഘങ്ങള്‍ക്ക് പ്രത്യേക സമയക്രമം അനുവദിച്ചിട്ടുണ്ട്.
മന്ത്രിയുടെ വാക്ക് പാഴ്വാക്കായി….കോന്നിക്കാർക്ക് ഇത് ദുരിതപർവ്വം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : arafa meeting today
Malayalam News from malayalam.samayam.com, TIL Network