ലൈസന്‍സ് വേണ്ട; ദുബായിലെ ഗ്ലോബല്‍ വില്ലേജില്‍ കച്ചവടബൂത്തുകള്‍ക്കും ഭക്ഷണ വണ്ടികള്‍ക്കും രജിസ്ട്രേഷന് നല്കുന്നു
Edited by Nishad P S | Samayam Malayalam | Updated: 1 Aug 2023, 11:16 am
സ്റ്റാഫ് വിസകള്‍ക്കുള്ള സഹായം ഉള്‍പ്പെടെ സംരംഭകര്‍ക്ക് ആകര്‍ഷകമായ സേവനങ്ങളും പിന്തുണയും ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നു. വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല എന്ന സവിശേഷമായ നേട്ടത്തിലൂടെ സംരംഭകര്‍ക്ക് പ്രയോജനം ലഭിക്കും
ഹൈലൈറ്റ്:
- ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 18ന് തുറക്കും
- പ്രവര്‍ത്തനമാരംഭിക്കുന്നത് പതിവിലും ഒരാഴ്ച മുമ്പ്
- ചെറുകിട കച്ചവടങ്ങള്‍ക്ക് ട്രേഡ് ലൈസന്‍സ് വേണ്ട
ട്രേഡ് ലൈസന്‍സിന്റെ ആവശ്യകത ഇല്ലാതാകുന്നതോടെ സംരംഭകര്‍ക്ക് ഫുഡ് ആന്റ് ബീവറേജ് (എഫ് ആന്റ് ബി ബിസിനസ്) വ്യാപാരം തടസ്സമില്ലാതെ സജ്ജീകരിക്കാന്‍ കഴിയും. സംരംഭകര്‍ക്ക് ആകര്‍ഷകമായ സേവനങ്ങളും പിന്തുണയും ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നു. സ്റ്റാഫ് വിസകള്‍ക്കുള്ള സഹായവും കിയോസ്ക് ഘടനകളുടെ നിര്‍മാണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Foreign Liquor Seized: വിദേശ മദ്യം കടത്തുന്നതിനിടയിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
എഫ് ആന്റ് ബി ബിസിനസ് ആശയങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അനുയോജ്യമായ അവസരങ്ങള്‍ വേഗത്തിലും എളുപ്പത്തിലും തുറന്നുനല്‍കുകയാണ് ട്രേഡ് ലൈസന്‍സ് ഒഴിവാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. സാംസ്കാരിക വൈവിധ്യങ്ങളുടെ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ ചെറുകിട കച്ചവടങ്ങളിലൂടെയും ഫുഡ് കാര്‍ട്ടുകളിലൂടെയും മികച്ച വരുമാനമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചുവരുന്നതെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. അവരില്‍ ചിലര്‍ 1997 മുതല്‍ വ്യാപാരത്തില്‍ പങ്കാളികളാണ്.
അന്യസ്ത്രീകള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ കുവൈറ്റിലും സൗദിയിലും ജയില്‍ശിക്ഷ
ട്രേഡ് ലൈസന്‍സിന്റെ ആവശ്യകത ഇല്ലാതാകുന്നതോടെ സംരംഭകര്‍ക്ക് ഗ്ലോബല്‍ വില്ലേജ് റിസ്ക് ഏറ്റവും കുറഞ്ഞ നിക്ഷേപകേന്ദ്രമായി മാറും. ബ്രാന്‍ഡിംഗിനായി മികച്ച കമ്പനികളുമായി സഹകരിക്കുന്നതിനുള്ള സഹായങ്ങളും സ്റ്റോറേജ് സൗകര്യങ്ങളും ഗ്ലോബല്‍ വില്ലേജ് വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്കുള്ള പേയ്മെന്റ് പ്രക്രിയ ലളിതമാക്കുന്നതിന് പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) സംവിധാനങ്ങളും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളും ഒരുക്കുന്നതിന് സംരംഭകരെ സഹായിക്കും. ഫെഡറല്‍ ടാക്സ് അതോറിറ്റി രജിസ്ട്രേഷന് പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം നികുതി നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
ഒമാനിലെ തൊഴിലുടമകള്‍ക്ക് ഇനി മുതല്‍ ജീവനക്കാരുടെ പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ അനുവാദമില്ല
വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല എന്ന സവിശേഷമായ നേട്ടത്തിലൂടെ സംരംഭകര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ലോകമെമ്പാടുമുള്ള 90 ലക്ഷം സന്ദര്‍ശകരാണ് വില്ലേജിലെത്തിയത്. ഈ വര്‍ഷം പതിവിലും ഒരാഴ്ച മുമ്പ് തുറക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക