റിയാദ് > മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറും എം പിയും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അനുശോചിച്ചു.
രണ്ട് തവണ ലോക് സഭയിലേക്കും അഞ്ചു തവണ സംസ്ഥാന നിയസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമൻ രണ്ടുതവണ നിയമസഭാ സ്പീക്കറും ആയിരുന്നു. മിസോറാം ഗവർണറും ആൻഡ്മാൻ നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനന്റ് ഗവർണറായും ചുമതലയും വഹിച്ചിട്ടുണ്ട്. വഹിച്ച പദവികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു വക്കം പുരുഷോത്തമൻ എന്ന് കേളി സെക്രട്ടറിയേറ്റും കുടുംബവേദി സെക്രട്ടറിയേറ്റും സംയുക്തമായി ഇറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..