കേസ് നടപടികളുടെ വീഡിയോ പോസ്റ്റ് ചെയ്തതിന് അഭിഭാഷകയെ അബുദാബി പ്രോസിക്യൂഷന് കോടതിയിലേക്ക് വിളിപ്പിച്ചു. കിംവദന്തികളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ കുറഞ്ഞത് ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.
Foreign Liquor Seized: വിദേശ മദ്യം കടത്തുന്നതിനിടയിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
പിതാവ് തന്നെ അപമാനിച്ചെന്ന് കാണിച്ച് മകന് നല്കിയ പരാതിയില്‍ തന്റെ കക്ഷിക്കാരനായ മകന് വിജയിച്ചുവെന്ന് സ്ഥാപിക്കാനാണ് അഭിഭാഷക വീഡിയോ പോസ്റ്റ് ചെയ്തത്. കേസില്‍ പിതാവിനെ കോടതി ശിക്ഷിച്ചതായി അവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വീഡിയോയില്‍ പറയുന്ന വിവരങ്ങള്‍ തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അന്യസ്ത്രീകള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ കുവൈറ്റിലും സൗദിയിലും ജയില്‍ശിക്ഷ
കിംവദന്തികളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും കോടതി വ്യവഹാരങ്ങളില്‍ ഔദ്യോഗിക സ്രോതസ്സുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ വിവരങ്ങള്‍ മാത്രമേ പങ്കിടാവൂയെന്നും അബുദാബിയിലെ പബ്ലിക് പ്രോസിക്യൂഷന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പൊതുക്രമത്തിന് ഹാനികരമാകുന്ന കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
ഒമാനിലെ തൊഴിലുടമകള്‍ക്ക് ഇനി മുതല്‍ ജീവനക്കാരുടെ പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ അനുവാദമില്ല
സൈബര്‍ കുറ്റകൃത്യങ്ങളും കിംവദന്തികളും നേരിടുന്നതിന് പുറപ്പെടുവിച്ച 2021ലെ ഫെഡറല്‍ രാജ ഉത്തരവ് നിയമ നമ്പര്‍ (34)ലെ ആര്‍ട്ടിക്കിള്‍ 52 പ്രകാരം ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് കുറ്റകരമാണ്. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതും അത് ഷെയര്‍ ചെയ്യുന്നതും നിയമലംഘനങ്ങളില്‍ പെടും. തെറ്റായ വാര്‍ത്തകള്‍ അല്ലെങ്കില്‍ ഡാറ്റ, ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് വിരുദ്ധമായുള്ള വിവരങ്ങള്‍, പൊതുജനാഭിപ്രായത്തെ പ്രകോപിപ്പിക്കുന്ന വിവരങ്ങള്‍, പരസ്യങ്ങള്‍ എന്നിവ പ്രചരിപ്പിച്ചാലും കുറഞ്ഞത് ഒരു വര്‍ഷത്തെ തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ശിക്ഷ ലഭിക്കും.