ഹൈലൈറ്റ്:
- മോഷ്ടിച്ച റേഞ്ച് റോവറുമായി റെയിൽവേ ട്രാക്കിലൂടെ യാത്ര
- സംഭവം ലണ്ടനിലെ ചെസന്റ് റെയിൽവേ സ്റ്റേഷനിൽ
- കാർ ട്രാക്കിൽ ഉപേക്ഷിച്ച് മടങ്ങി
സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത് വന്നപ്പോഴാണ് വാഹനമോടിച്ചിരുന്നത് ഒരു കള്ളനായിരുന്നെന്നും മോഷ്ടിച്ച വാഹനവുമായിട്ടായിരുന്നു ട്രാക്കിലൂടെയുള്ള ഇയാളുടെ യാത്രയെന്നും വ്യക്തമാകുന്നത്. കള്ളനെ പിടികൂടാനായി പോലീസ് ശ്രമിച്ചെങ്കിലും ഇവരെ തള്ളിയിട്ട ശേഷമായിരുന്നു ട്രാക്കിലൂടെ കാറോടിച്ച് പോയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.
Also Read : ബിജെപി വോട്ടു ചോർച്ചയോ, ഘടകകക്ഷി കാലുവാരിയതോ? ഒടുവിൽ സിപിഎം അന്വേഷണ കമ്മീഷൻ; നിർണായക തീരുമാനം ഇന്ന്
പോലീസുകാരിലൊരാൾ കാറിനുള്ളിൽ കടന്ന് ഡ്രൈവറെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടിച്ച് തള്ളി മോഷ്ടാവ് വാഹനവുമായി കടന്ന് കളയുകയായിരുന്നു. കാർ പിറകോട്ട് എടുക്കുന്നതിനിടെയാണ് ഇയാൾ പോലീസുകാരനെ പുറത്തേക്ക് പിടിച്ച് തള്ളുന്നത്. മറ്റൊരു കാറിനും വാഹനം ഇടിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കാറിൽ നിന്നും പുറത്ത് വീണ പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് സമീപത്തെ സ്റ്റേഷനടുത്തൂടെ റെയിൽവേട്രാക്കിലേക്ക് കാർ കയറ്റിയ ഇയാൾ പാളത്തിലൂടെ വേഗതയിൽ വാഹനം ഓടിച്ച് പോവുകയായിരുന്നു. ട്രാക്കിലൂടെ റേഞ്ച് റോവർ വരുന്നതു കണ്ട് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ അന്ധാളിപ്പോടെ നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പോലീസുകാരനെ പിടിച്ച് തള്ളി മോഷ്ടാവ് വരുന്നതിന്റെയും ട്രാക്കിലൂടെ വണ്ടിയോടിക്കുന്നതിന്റെയും ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാവുകയാണ്.
കൊവിഡിന് പിന്നാലെ ചൈനയിൽ മങ്കി ബി വൈറസ്; ആദ്യ മരണം സ്ഥിരീകരിച്ചു
ട്രാക്കിലൂടെ വാഹനമോടിച്ച് ഇത്രയേറെ ബഹളമുണ്ടാക്കിയ മോഷ്ടാവ് വാഹനം ട്രാക്കിൽ തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ട്രാക്കിന് നടുവിൽ കാർ ഉപേക്ഷിക്കപ്പെട്ടതോടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. പിന്നീട് പോലീസ് കാർ നീക്കിയതിന് ശേഷമാണ് ട്രെയിൻ സർവീസ് പുനഃരാരംഭിക്കുന്നത്. അതേസമയം കാർ ഓടിച്ചിരുന്നയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്.
മില്‍മയെന്നാല്‍ പാല് വില്ക്കല് മാത്രമല്ല…. അഭിനന്ദനവുമായി മന്ത്രി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : thief drives stolen range rover through railway tracks in london
Malayalam News from malayalam.samayam.com, TIL Network