കുവൈത്ത് സിറ്റി > കുവൈത്തിൽ യാത്രക്കിടെ വാഹനത്തിൽ നെയിംബോർഡ് പൊട്ടിവീണ് മലയാളി മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി സി സാദത്താണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് അപകടം. കൈറോ 35ാം നമ്പർ റോഡിൽ മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി നെയിംബോർഡ് പൊട്ടി വീഴുകയായിരുന്നു.
തിങ്കളാഴ്ച കമ്പനി ആവശ്യത്തിനായുള്ള യാത്രക്കിടെയാണ് അപകടം. ലോറിയുടെ മുൻ ഭാഗത്ത് വീണ നെയിംബോർഡ് ഗ്ലാസും മുകൾഭാഗവും തകർത്തു. സാദത്ത് അപകടസ്ഥലത്തു വച്ച് തന്നെ മരിച്ചു. 20 വർഷമായി കുവൈത്തിലുള്ള സാദത്ത് അദാൻ എൽഎസ് കേബിൾ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തുവരുകയായിരുന്നു. ഭാര്യ: ജസീല പി പി. മക്കൾ: സാമിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..