Sumayya P | Lipi | Updated: 19 Jul 2021, 11:40:00 AM
ജൂലൈ 21ന് ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിക്കുമെന്നാണ് നേരത്തേ എമിറേറ്റ്സ് എയര്‍ലൈന്‍സും ഇത്തിഹാദ് എയര്‍വെയ്സും അറിയിച്ചിരുന്നത്
Also Read: ഇന്ത്യന്‍ ഡെലിവറി ബോയിയുടെ മരണം കൊലപാതകമല്ല: കുവൈറ്റ് പോലീസ്
ദുബായ് യാത്രയുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ സംശയങ്ങളോട് പ്രതികരിക്കവെയാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 25 വരെ സര്‍വീസ് ഉണ്ടാവില്ലെന്നത് മാത്രമാണ് ഇപ്പോള്‍ പറയാനാവുന്ന കാര്യമെന്നും തുടര്‍ന്നുള്ള കാര്യം ആ സമയത്ത് വിലയിരുത്തി പ്രഖ്യാപിക്കുമെന്നും എമിറേറ്റ്സ് ട്വിറ്ററില്‍ വ്യക്തമാക്കി. ജൂലൈ 21ന് ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിക്കുമെന്നാണ് നേരത്തേ എമിറേറ്റ്സ് എയര്‍ലൈന്‍സും ഇത്തിഹാദ് എയര്‍വെയ്സും അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ജൂലൈ 31 വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം അബൂദബി വിമാന കമ്പനിയായ ഇത്തിഹാദ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമാന സര്‍വീസ് ജൂലൈ 25 വരെ നീട്ടിയതായി എമിറേറ്റ്സും വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ഇനിയൊരു അറിയിപ്പ് വരെ നീട്ടിവയ്ക്കുന്നതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചിരുന്നു. കൊവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപകമായതിനെ തുടര്‍ന്ന് ഏപ്രില്‍ 24നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്.
മെയ് 12 പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കും വിലക്ക് വ്യാപിപ്പിക്കുകയായിരുന്നു. എന്നാല്‍ ജൂണ്‍ 23ന് ദുബായിലേക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ജൂലൈ ഏഴിലേക്കും 15ലേക്കും 21ലേക്കും മാറ്റുകയായിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ ജൂലൈ 25ലേക്ക് മാറ്റിയിരിക്കുന്നത്.
മന്ത്രിയുടെ വാക്ക് പാഴ്വാക്കായി….കോന്നിക്കാർക്ക് ഇത് ദുരിതപർവ്വം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : india pakistan and bangladesh flight suspension until at least july 25
Malayalam News from malayalam.samayam.com, TIL Network