ഹൈലൈറ്റ്:
- ബഹളത്തിൽ മുങ്ങി പാര്‍ലമെൻ്റ്
- അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി
- വിശദീകരിക്കാൻ സമയം തരണം
പാര്‍ലമെൻ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്. കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് മര്യാദാപൂര്‍വം പെരുമാറാൻ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. പാര്‍ലമെൻ്റ് സമ്മേളനത്തിൽ ഉപയോഗപ്രദമായ ചര്‍ച്ചകള്‍ നടക്കണമെന്ന് പ്രധാനമന്ത്രി ഇന്നലെയും വ്യക്തമാക്കിയിരുന്നു. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചയാകണമെന്ന് സര്‍വകക്ഷിയോഗത്തിലും പ്രധാനമന്ത്രി പറഞ്ഞു.
Also Read: രാജ്യത്ത് 24 മണിക്കൂറിനിടെ 38,164 കൊവിഡ് കേസുകൾ; ആക്ടീവ് കേസുകൾ 4.21 ലക്ഷം
ഇസ്രയേലി ചാര സോഫ്റ്റ്വെയര് പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ മുതിര്‍ന്ന നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണത്തിനിടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുന്നതിനിടയിലാണ് പാര്‍ലമെന്റ് യോഗം നടക്കുന്നത്. ഇതിനു പുറമെ ഇന്ധനവില വര്‍ധനയും കര്‍ഷകസമരവും പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനത്തിൽ ഉയര്‍ത്തും. സഭയിലെ ബഹളം മൂലം ഉച്ചവരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: മാക്കൂട്ടത്ത് ബസ് മരത്തിലിടിച്ചു മറിഞ്ഞു: യാത്രക്കാര്‍ക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം
സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാൻ പാര്‍ലമെൻ്റിൻ്റെ ഇരുസഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൂടാതെ കേന്ദ്രമന്ത്രിമാരുടെ അടക്കം ഫോൺ ചോര്‍ത്തിയെന്ന ആരോപണത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിക്കണമെന്ന് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്.
പെരുന്നാൾ അടുത്തു, കോഴിക്കോട്ടെ തൊപ്പി വിപണി സജീവം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : pm narendra modi tells opposition to ask tough questions but give time to answer during parliament monsoon session
Malayalam News from malayalam.samayam.com, TIL Network