കുവൈത്ത് സിറ്റി > കുവൈത്തിൽ ഒരു മാസത്തിനിടെ 17 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടന്നതായി കുവൈത്ത് സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ മേധാവി ഡോ. മുസ്തഫ അൽ മുസാവി അറിയിച്ചു.
കുവൈത്തിൽ ആദ്യമായാണ് ഒരുമാസത്തിൽ ഇത്രയും ട്രാൻസ്പ്ലാന്റ് ഓപ്പറേഷനുകൾ നടക്കുന്നത്. ഹമദ് അൽ-ഇസ്സ സെന്ററിലെ അവയവമാറ്റ വിഭാഗം മേധാവി ഡോ. സാജ സൊറൂർ, ഡോ. തലാൽ അൽ-ഖൂദ് എന്നിവരുടെ നേതൃത്വത്തിലാണ് അവയവ മാറ്റ ശസ്ത്രക്രിയ നടന്നത്.
ഓപ്പറേഷനുകൾ നടത്തുന്നതിനും രോഗികളെ നിരീക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് സർജിക്കൽ ടീമിലെ എല്ലാ അംഗങ്ങൾക്കും നെഫ്രോളജിസ്റ്റുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..