നല്ല കട്ടിയുള്ളതും മഞ്ഞനിറത്തില്‍ കാണപ്പെടുന്നതുമായ മുലപ്പാല്‍ പ്രോട്ടീനാല്‍ സമ്പന്നമാണ്. അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസ്സാരയുടെ അളവും കുറവാണ്. ഇത് മാത്രമല്ല, നിരവധി പോഷകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. അവ ഏതെല്ലാം എന്നും എങ്ങിനെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത് എന്നും നോക്കാം.
ആന്റിബോഡീസ് അടങ്ങിയിരിക്കുന്നു
കുഞ്ഞിനെ വൈറസ്, ഫംഗസ് ബാധകളില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്താന്‍ മുലപ്പാല്‍ സഹായിക്കുന്നുണ്ട്. കാരണം, മുലപ്പാലില്‍ ആന്റിബോഡീസ് അടങ്ങിയിരിക്കുന്നു. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതുപോലെ തന്നെ മൂകക്, തൊണ്ട, ദഹനഗ്രന്ഥി എന്നിവയില്‍ നല്ലൊരു പ്രൊട്ടക്ഷന്‍ തീര്‍ക്കാനും ഇതിലൂടെ കുഞ്ഞിന് അണുബാധകള്‍ വരാതിരിക്കാനും സഹായിക്കുന്നുണ്ട്.
നമ്മള്‍ക്കറിയാം, നവജാത ശിശുക്കള്‍ക്ക് എന്തെങ്കിലും രോഗം വന്നാല്‍ അത് അവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. മാത്രവുമല്ല, ഇത് മാറ്റി എടുക്കാനും വളരെ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍, കുഞ്ഞിന് കൃത്യമായി മുലപ്പാല്‍ നല്‍കാവുന്നതാണ്.
ഗര്‍ഭിണികള്‍ കയ്യില്‍ കരുതേണ്ട ചില സാധനങ്ങള്‍
ഗർഭിണികൾക്ക് കയ്യിൽ വേണം ഇക്കാര്യങ്ങൾ
രോഗങ്ങളില്‍ നിന്നും സംരക്ഷണം
മുലപ്പാല്‍ കുടിച്ച് വളര്‍ന്ന കുഞ്ഞിന് നല്ല രോഗപ്രതിരോധശേഷി ഉണ്ടായിരിക്കും. അതിനാല്‍ തന്നെ ചെവി തൊണ്ട എന്നിവിടങ്ങളില്‍ അണുബാധ വരാനുള്ള സാധ്യത കുറയ്ക്കുന്നു. അതുപോലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ മുലപ്പാല്‍ നല്ലതാണ്. കുട്ടികളില്‍ ചുമ ജലദോഷം എന്നിവ വന്നാല്‍ അത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. പ്രത്യേകിച്ച് കുട്ടികളുടേയും മാതാപിതാക്കളുടേയും ഉറക്കം നഷ്ടപ്പെടും. എന്നാല്‍, മുലപ്പാല്‍ കുടിക്കുന്നതിലൂടെ കഫക്കെട്ട് പ്രശ്നങ്ങള്‍ കുട്ടിക്ക് വരാതിരിക്കാന്‍ സഹായിക്കുന്നുണ്ട്.
കുഞ്ഞിന് കൃത്യമായി ദഹനം നടക്കുന്നതിനും അലര്‍ജി വരാചിരിക്കാനും മുലപ്പാല്‍ സഹായിക്കുന്നു. വയറ്റില്‍ നിന്നും പോകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മുലപ്പാല്‍ നല്ലതാണ്. അതുപോലെ പ്രമേഹം 1 ടൈപ്പ്, പ്രമേഹം 2 എന്നിവ വരാതിരിക്കാനും മുലപ്പാല്‍ കുടിച്ച് വളരുന്നത് നല്ലതാണ്.
തൂക്കം വര്‍ദ്ധിക്കാന്‍
കുഞ്ഞുങ്ങള്‍ക്ക് തൂക്കം വര്‍ദ്ധിക്കേണ്ടത് അനിവാര്യമാണ്. അതും അമിതമാകാതെ നല്ല ഹെല്‍ത്തിയായിട്ടുള്ള ബോഡി വേയ്റ്റ് നിലനിര്‍ത്താന്‍ മുലപ്പാല്‍ കുടിക്കുന്നത് സഹായിക്കും. ചില കുട്ടികള്‍ക്ക് നാല് മാസം കഴിയുമ്പോള്‍ അമിതമായിട്ടുള്ള ശരീരഭാരം കണ്ട് വരുന്നുണ്ട്. ഇത് കുറയ്ക്കാനും ഭാവിയില്‍ പൊണ്ണത്തടി വരാതിരിക്കാനും മുലപ്പാല്‍ കുടിച്ച് വളരുന്നത് നല്ലതാണ്.
കൃത്യമായി മുലപ്പാല്‍ കുടിക്കുന്ന ഒരു കുഞ്ഞിന്റെ ശരീരത്തില്‍ നല്ല ഗട്ട് ബാക്ടീരിയ ഉണ്ടായിരിക്കും. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും.
ചുറുചുറുക്കുള്ള കുട്ടികള്‍
നല്ല ആരോഗ്യത്തോടെ സ്മാര്‍ട്ട് ആയി നടക്കുന്ന കുഞ്ഞുങ്ങളെ ലഭിക്കാന്‍ കൃത്യമായി മുലപ്പാല്‍ നല്‍കുന്നത് നല്ലതാണ്. ചില പഠനങ്ങള്‍ പറയുന്നത് പ്രകാരം, മുലപ്പാല്‍ കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ നല്ലപോലെ മുലപ്പാല്‍ കിട്ടി വളര്‍ന്ന കുട്ടികള്‍ നല്ല ബുദ്ധി ഉള്ളവരും നല്ല മിടുക്കരും ആയിരിക്കും എന്ന് പഠനങ്ങള്‍ പറയുന്നു. അതുപോലെ തന്നെ സ്വഭാവ ഗുണങ്ങളും മറ്റുള്ളവരോടുള്ള ഇന്റിമസിയും ഇവരില്‍ കൂടുതലായിരിക്കും.
മുലയൂട്ടുന്നതിലൂടെ അമ്മമാര്‍ക്കുള്ള ഗുണം
കുഞ്ഞിന് മാത്രമല്ല, മുലയൂട്ടുന്നതിലൂടെ അമ്മമാര്‍ക്കും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു എന്നത്. പ്രസവശേഷം പലരും അമിതമായി തടി വെക്കാറുണ്ട്. എന്നാല്‍, ഇത് കുറയക്കാന്‍ കുഞ്ഞിന് മുലയൂട്ടുന്നത് സഹായിക്കും. മൂലയൂട്ടുന്നതിലൂടെ ശരീരത്തില്‍ നിന്നും കാലറി നന്നായി പോകുന്നു. അതുകൊണ്ടാണ് ചിലര്‍ കുഞ്ഞിന് മുലയൂട്ടുന്ന കാലയളവില്‍ തടി കുറയുകയും അതി ശേഷം തടി വെക്കുന്നതിനും പിന്നിലെ കാരണം ഇത് തന്നെ.
ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉണ്ടായ ഗര്‍ഭപാത്ര വികാസം കുറച്ച് പൂര്‍വ്വ സ്ഥിതിയിലാകുന്നതിനും മുലയൂട്ടുന്നത് സഹായിക്കുന്നുണ്ട്. അതുപോലെ പ്രസവാനന്തരം ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. 2012-ല്‍ നടത്തിയ ഒരു പഠനത്തില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് കുറയക്കാന്‍ മുലയൂട്ടുന്നത് നല്ലതാണ് എന്ന് കണ്ടെത്തിയിരുന്നു.
ഇവ കൂടാതെ, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രമേഹം 2 എന്നീ രോഗാവസ്ഥ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, അടുത്ത ഗര്‍ഭധാരണം പെട്ടെന്ന് നടക്കാതിരിക്കാന്‍ ഓവുലേഷന് തടയാനും മുലയൂട്ടുന്നത് സഹായിക്കുന്നു.