Edited by Nishad P S | Samayam Malayalam | Updated: 2 Aug 2023, 5:02 pm
ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. സല്മാന് രാജാവ് അംബാസഡര്‍മാര്‍ക്ക് എല്ലാ വിജയങ്ങളും ആശംസിച്ചു.
Cristiano Ronaldo Al Nassr: അൽ നസറിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
സല്മാന് രാജാവ് അംബാസഡര്‍മാര്‍ക്ക് എല്ലാ വിജയങ്ങളും ആശംസിച്ചു. സ്വന്തം മതത്തോടും പിന്നെ രാജാവിനോടും രാജ്യത്തോടും വിശ്വസ്തനായിരിക്കുമെന്ന് സര്‍വ്വശക്തനായ അല്ലാഹുവിന്റെ നാമത്തില്‍ ചെയ്ത സത്യപ്രതിജ്ഞയില്‍ അംബാസഡര്‍മാര്‍ പറഞ്ഞു. രാജ്യത്തിന്റെ രഹസ്യങ്ങളൊന്നും വെളിപ്പെടുത്തില്ലെന്നും സ്വദേശത്തും വിദേശത്തും രാജ്യതാല്‍പ്പര്യങ്ങളും നിയമങ്ങളും സംരക്ഷിക്കുമെന്നും ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും നീതിയോടെയുംകര്ത്തവ്യങ്ങള് നിര്‍വഹിക്കുമെന്നും പ്രതിജ്ഞ ചെയ്തു.
യുഎഇ എമിറേറ്റ്സ് നറുക്കെടുപ്പിലൂടെ ഇന്ത്യന്‍ പ്രവാസിക്ക് 25 വര്‍ഷത്തേക്ക് 25,000 ദിര്‍ഹം ‘രണ്ടാം ശമ്പളം’
വിദേശകാര്യ സഹമന്ത്രി വലീദ് ബിന്‍ അബ്ദുല്‍കരീം എല്ഖെരീജി, സല്മാന് രാജാവിന്റെ അസിസ്റ്റന്റ് സ്പെഷ്യല്‍ സെക്രട്ടറി തമീം ബിന്‍ അബ്ദുല്‍ അസീസ് അല്‍സലേം എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക