കേരളത്തിലെ മറ്റ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഹജ്ജ് സര്‍വീസുകള്‍ ഇന്നത്തോടെ അവസാനിച്ചു. കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഇന്ന് വിമാന സര്‍വീസുണ്ടായിരുന്നു. ഇന്ന് രാത്രി മദീനയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടുന്ന വിമാനം നാളെ പുലര്‍ച്ചെയോടെ എത്തിച്ചേരും. 145 ഹാജിമാരാണ് ഈ വിമാനത്തിലുള്ളത്.
Cristiano Ronaldo Al Nassr: അൽ നസറിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം 11,252 തീര്‍ത്ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനത്തിന് അവസരം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഹജ്ജിന് ശേഷം മദീന സന്ദര്‍ശിച്ച് നാട്ടില്‍ തിരിച്ചെത്തുന്ന വിധത്തിലാണ് വിമാന സമയം ക്രമീകരിച്ചിരുന്നത്. ഇവര്‍ മദീനയില്‍ നിന്ന് തന്നെ വിമാനം കയറും. മക്കയിലുള്ളവര്‍ ജിദ്ദ വിമാനത്താവളം വഴിയാണ് മടങ്ങുന്നത്. മക്കയില്‍ വിടവാങ്ങല്‍ ത്വവാഫ് ചെയ്ത ശേഷം ജിദ്ദ വിമാനത്തളത്തിലെത്തുകയാണ് രീതി.
30,000 ദിര്‍ഹം ശമ്പളമുണ്ടെങ്കില്‍ യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കുമോ? പാലിക്കേണ്ട നിബന്ധനകള്‍ അറിയാം
കഴിഞ്ഞ മാസം 13നാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്.
ഇന്ത്യയിലെ വിവിധ ഹജ്ജ് എംബാര്‍ക്കേഷനുകളിലേക്കുള്ള തീര്‍ത്ഥാടകരുടെ മടക്കയാത്ര അവസാനഘട്ടത്തിലെത്തിയതായി ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന് അറിയിച്ചു. സ്വകാര്യ ഗ്രൂപ്പില്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയവരില്‍ നേരത്തേ മടങ്ങിയിരുന്നു.
യുഎഇ എമിറേറ്റ്സ് നറുക്കെടുപ്പിലൂടെ ഇന്ത്യന്‍ പ്രവാസിക്ക് 25 വര്‍ഷത്തേക്ക് 25,000 ദിര്‍ഹം ‘രണ്ടാം ശമ്പളം’
ഹജ്ജ് നിര്‍വഹിച്ച ശേഷം ഇന്നലെ വരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 6,85,000 ഹാജിമാര്‍ മദീനയിലെത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 34,143 ഹാജിമാരാണ് മദീനയില്‍ ശേഷിക്കുന്നത്.