മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ചില എണ്ണകൾ ഇതാ
കെമിക്കലുകളില്ലാത്ത പ്രകൃതിദത്തമായ എണ്ണകൾ പലപ്പോഴും മുടിയ്ക്ക് കൂടുതൽ അഴകും ഭംഗിയും നൽകുന്നു.
ലാവൻഡർ ഓയിൽ
തലയിൽ പേൻ ഉണ്ടെങ്കിൽ മാറ്റാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഓയിലാണ് ലാവൻഡർ ഓയിൽ. ഇത് തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ തലയോട്ടിയിലെ അണുബാധകളെ ഇല്ലാതാക്കി തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കുറച്ച് ലാവെൻഡർ ഓയിൽ എടുത്ത് വെളിച്ചെണ്ണയോ ഒലീവ് ഓയിലോ കലർത്തി ദിവസവും തലയിൽ പുരട്ടുക.
രാത്രി മുഴുവൻ മുടിയിൽ വച്ച ശേഷം രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
മുടി തഴച്ചു വളരാൻ ചെയ്യേണ്ട കാര്യങ്ങൾ
മുടി തഴച്ചു വളരാൻ ചെയ്യേണ്ട കാര്യങ്ങൾ
ഒലീവ് ഓയിൽ
സാധാരണയായി ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നതാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിൽ തലയോട്ടിക്ക് പോഷകങ്ങൾ നൽകുകയും തലയോട്ടിക്ക് ഫലപ്രദമായ മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നു. ഇളം ചൂടുള്ള ഒലീവ് ഓയിൽ മുടിയിൽ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റ് വച്ച ശേഷം മുടി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാം.
ബദാം എണ്ണ
മുടികൊഴിച്ചിൽ മാറ്റാൻ ഏറെ നല്ലതാണ് ബദാം എണ്ണ. കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾക്കൊപ്പം വിറ്റാമിൻ ഡി, ഇ എന്നിവയാൽ സമ്പുഷ്ടമായ ഈ എണ്ണ മുടി വളരാൻ ഏറെ നല്ലതാണ്. തലയോട്ടിയിലെ പ്രകൃതിദത്തമായ മോയ്ചറൈസറായി പ്രവർത്തിക്കാൻ ബദാം എണ്ണ സഹായിക്കും. ബദാം എണ്ണ ചെറുതായി ചൂടാക്കിയോ അല്ലെങ്കിൽ വെറുതെ മുടിയിൽ തേച്ച് രാത്രി മുഴുവൻ വച്ച ശേഷം കഴുകി വ്യത്തിയാക്കാം.
വെളിച്ചെണ്ണ
മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വെളിച്ചെണ്ണയിലുണ്ട്. മുടി വളരാൻ ഏറെ നല്ലതാണ് വെളിച്ചെണ്ണ. മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താനും അതുപോലെ നല്ല ബലം നൽകാനും ഇത് സഹായിക്കും. മുടിയ്ക്ക് ആവശ്യമായ ഈർപ്പം നൽകാനും അതുപോലെ ബലപ്പെടുത്താനും വെളിച്ചെണ്ണ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്കെതിരെ പോരാടുന്നതിനാൽ വിവിധ തരത്തിലുള്ള അണുബാധകൾ തലയോട്ടിയിൽ എത്തില്ല.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക