ദുബായ് ഡ്യൂട്ടി ഫ്രീ; നാട്ടിലേക്കുള്ള യാത്രക്കിടെ ടിക്കറ്റ് വാങ്ങി, ബമ്പറടിച്ച് മലയാളി
Sumayya P | Samayam Malayalam | Updated: 4 Aug 2023, 10:13 am
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയർ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (എട്ടു കോടിയിലേറെ ഇന്ത്യൻ രൂപ) ആണ് മലയാളി സ്വന്തമാക്കിയിരിക്കുന്നത്. ദുബായിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിന് ഇടയിൽ ആണ് മലയാളിയായ വിക്രമൻ നായർ ടിക്കറ്റ് എടുക്കുന്നത്.
ഹൈലൈറ്റ്:
- നാട്ടിലേക്ക് പോകുന്ന സമയത്താണ് വിക്രമൻ നായർ ടിക്കറ്റെടുത്തത്.
- 10 ലക്ഷം ഡോളര്‍ അതായത് എട്ടു കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് സമ്മനം ലഭിച്ചിരിക്കുന്നത്.
നാട്ടിലേക്ക് പോകുന്ന സമയത്ത് വിമാനത്താവളത്തിൽ നിന്നും ടിക്കറ്റ് എടുത്തിരുന്നു ഇതാണ് അടിച്ചത്. ദുബായിലെ എമിറേറ്റ്സ് എയര്‍ലൈനില്‍ എയര്‍ക്രാഫ്റ്റ് എഞ്ചിനീയറായ വിനോദ് വിക്രമന് നായരാണ് ടിക്കറ്റ് എടുത്തത്. 49കാരനായ ഇദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ 430-ാം സീരീസ് ആണ് സ്വന്തമാക്കിയത്.
തമ്മിലടിച്ച് എസ്എഫ്ഐ – കെഎസ്യു പ്രവർത്തകർ
Also Read: അഗ്നിപ്രതിരോധ നിയമങ്ങൾ ലംഘിച്ചു; കുവെെറ്റിൽ മൂന്ന് ഫാക്ടറികൾക്കെതിരെ നടപടി
ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹം ടിക്ക്റ്റ് സ്വന്തമാക്കിയത്. ജൂലൈ ഒമ്പതിന് ഇദ്ദേഹം വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. 28 വര്‍ഷമായി വിക്രമന് നായർ ദുബായിൽ ആണ് താമസിക്കുന്നത്. ദുബായിൽ താമസിക്കുന്ന ഇദ്ദേഹത്തിന് രണ്ട് കുട്ടികൾ ഉണ്ട്. 1999ല്‍ ആണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പ് ആരംഭിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയും മില്ലെനയര്‍ പ്രൊമോഷന് ആരംഭിച്ചത് മുതല്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 213-ാമത് മലയാളിയാണ് വിക്രമൻ നായർ.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക