Edited by Nishad P S | Samayam Malayalam | Updated: 4 Aug 2023, 9:41 am
കടല്‍പക്ഷികളുടെ മുട്ടകള്‍ നശിപ്പിക്കുന്നതും കുഞ്ഞുങ്ങളെ കൊല്ലുന്നതും രോഗവ്യാപനത്തിന് ഇടയാക്കുന്നതുമാണ് ഇന്ത്യന്‍ കാക്കകളെ തുരത്താനുള്ള പ്രധാന കാരണങ്ങള്‍. ചെറിയ ജീവജാലങ്ങളെ ആക്രമിക്കുന്നതും വൈദ്യുതി ലൈനുകളിലൂടെയുള്ള വിതരണത്തിന് തടസം സൃഷ്ടിക്കുന്നതും കാരണങ്ങളാണ്.
ഹൈലൈറ്റ്:
- പരിസ്ഥിതി സംരക്ഷിത മേഖലയാണ് ഫുര്‍സാന്‍ ദ്വീപ്
- മുമ്പില്ലാതിരുന്ന പക്ഷികളേയും മറ്റ് ജീവികളെയും നിയന്ത്രിക്കും
- ആവാസ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് തടയും
കടല്‍പക്ഷികളുടെ മുട്ടകള്‍ നശിപ്പിക്കുന്നതും കുഞ്ഞുങ്ങളെ കൊല്ലുന്നതും രോഗവ്യാപനത്തിന് ഇടയാക്കുന്നതുമാണ് ഇന്ത്യന്‍ കാക്കകളെ തുരത്താനുള്ള പ്രധാന കാരണങ്ങള്‍. ചെറിയ ജീവജാലങ്ങളെ ആക്രമിക്കുന്നതും വൈദ്യുതി ലൈനുകളിലൂടെയുള്ള വിതരണത്തിന് തടസം സൃഷ്ടിക്കുന്നതും കാരണങ്ങളാണ്.
തമ്മിലടിച്ച് എസ്എഫ്ഐ – കെഎസ്യു പ്രവർത്തകർ
പരിസ്ഥിതി സംരക്ഷിത മേഖലകളിലും വന്യജീവി സങ്കേതങ്ങളിലും മുമ്പില്ലാതിരുന്ന പക്ഷികളേയും മറ്റ് ജീവികളെയും നിയന്ത്രിച്ച് ആവാസ വ്യവസ്ഥയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കി സന്തുലിതമാക്കാന്‍ ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ കാക്കളുടെ എണ്ണം നിയന്ത്രിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ വന്യജീവി സങ്കേതത്തിലെ 140 ലേറെ കാക്ക കൂടുകള്‍ നശിപ്പിച്ചു.
വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കംപ്യൂട്ടറുകളും ലാപ്ടോപുകളും ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം
കാക്കകളുടെ കണക്കെടുപ്പ്, പെരുകല്‍ കാലം നിര്‍ണയിക്കല്‍, കൂടുകള്‍ കണ്ടെത്തല്‍, ഭക്ഷണം തേടിച്ചെല്ലുന്ന ഇടങ്ങള്‍ കണ്ടെത്തല്‍ എന്നിവയിലൂടെ കാക്കകളുടെ എണ്ണം നിയന്ത്രിക്കാനാണ് വന്യജീവി വകുപ്പ് ഉദ്ദേശിക്കുന്നത്.
ദുര്‍മന്ത്രവാദത്തില്‍ പെട്ട് 224 കോടി രൂപയുടെ കടബാധ്യത; സുപ്രീം കോടതി കുറ്റവിമുക്തയാക്കിയതോടെ കഥകള്‍ തുറന്നുപറഞ്ഞ് എമിറാത്തി യുവതി
സൗദിയിലെ പരിസ്ഥിതി സംരക്ഷിത മേഖലയായ ഫുര്‍സാന്‍ ദ്വീപ് വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. ജിസാനോട് അടുത്തുകിടക്കുന്ന ഈ മേഖലയില്‍ ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക