കുവൈത്ത് സിറ്റി> കുവൈത്തിൽ മതിയായ രേഖകളില്ലാതെ താമസിച്ച 117 പേർ പിടിയിൽ. ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് അഹമ്മദി, ഹവല്ലി, ഫർവാനിയ ഗവർണറേറ്റുകളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ റെസിഡൻസി ലേബർ നിയമങ്ങൾ ലംഘിച്ച വിവിധ രാജ്യക്കാരായ 117 വ്യക്തികളെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ നാല് ഡെലിവറി കമ്പനി ജീവനക്കാരും ഉൾപ്പെടുന്നു.
എംബസി ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി വീട്ടുജോലിക്കാരെ കടത്തിക്കൊണ്ടുവന്ന ഒരാളെയും ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. അറസ്റ്റിലായ എല്ലാവരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..