തമ്മിലടിച്ച് എസ്എഫ്ഐ – കെഎസ്യു പ്രവർത്തകർ
ഇന്നലെ വ്യാഴാഴ്ച രാവിലെ മൂടല്‍മഞ്ഞ് കാരണം യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ചുവപ്പ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. അബുദാബിയിലെ ചില പ്രദേശങ്ങളില്‍ ദൃശ്യപരത നന്നേ കുറവായിരുന്നു. ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കാനും അധികാരികള്‍ അഭ്യര്‍ത്ഥിച്ചു. വരും ദിവസങ്ങളിലും രാവിലെ ചില തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കംപ്യൂട്ടറുകളും ലാപ്ടോപുകളും ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം
വരും ദിവസങ്ങളിലും രാജ്യത്ത് താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളില്‍. അബുദാബിയില്‍ 45 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബായില്‍ 44 ഡിഗ്രി സെല്‍ഷ്യസിലേക്കും മെര്‍ക്കുറി ഉയരും.
കഴിഞ്ഞ വര്‍ഷവും അബുദാബിയുടെ പടിഞ്ഞാറന്‍ പ്രദേശമായ അല്‍ ദഫ്റയില് താപനില 49 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. ജലാംശം നിലനിര്‍ത്തുകയും സൂരാഘാതമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സണ്‍സ്ക്രീനും സണ്‍ഗ്ലാസും ഉപയോഗിക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഈ കാലാവസ്ഥയില്‍ നല്ലത്.
ലോകകപ്പ് കാലത്ത് ഉപയോഗിച്ച ഔട്ട്ഡോര്‍ എസി സാങ്കേതികവിദ്യ ഖത്തറിലെ പാര്‍ക്കുകളിലേക്കും
ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെ തുറസായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നത് നിയമംമൂലം തടയുന്ന ഉച്ചവിശ്രമ നിയമം ഇപ്പോള്‍ പ്രാബല്യത്തിലുണ്ട്. തുടര്‍ച്ചയായി 19ാം വര്‍ഷമാണ് ഈ നിയമം നടപ്പാക്കുന്നത്. നിയമം പാലിക്കാത്ത തൊഴിലുടമകളില്‍ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം പിഴ ചുമത്തും.
ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ചൂട് ശക്തമായി തുടരുകയാണ്. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പുണ്ട്. രാജ്യത്തെ നാല് മേഖലകളില്‍ താപനില 46 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.