അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഏറ്റവുമധികം ദിവസം താമസിച്ച അറബ് ലോകത്തെ ആദ്യ യാത്രികനായ സുല്‍ത്താന്‍ അല്‍നെയാദി ഈ മാസം അവസാനത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. ബഹിരാകാശ നിലയത്തില്‍ നിന്നുള്ള തത്സമയ സംവേദനാത്മക സെഷനില്‍ പിതാവ് സെയ്ഫ് അല്‍നെയാദി സന്തോഷം പ്രകടിപ്പിക്കുകയും കുടുംബത്തിന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.
തമ്മിലടിച്ച് എസ്എഫ്ഐ – കെഎസ്യു പ്രവർത്തകർ
‘അസ്സലാമുഅലൈക്കും’ (നിങ്ങള്‍ക്ക് ശാന്തിയുണ്ടാവട്ടെ) എന്ന് പറഞ്ഞാണ് പിതാവും മകനും തമ്മിലുള്ള സംഭാഷണം ആരംഭിച്ചത്. എല്ലാവരും നിങ്ങളെയും നിങ്ങളുടെ നേട്ടങ്ങളെയും കുറിച്ച് അഭിമാനിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. ‘യുഎഇ പതാക വീശി ഞങ്ങളുടെ നേതാക്കളെയും കുടുംബത്തെയും അഭിമാനിപ്പിക്കൂ. നന്ദിയും ആശംസകളും നേരുന്നു’- സെയ്ഫ് അല്‍നെയാദി പറഞ്ഞു.
പിതാവിന്റെ അപ്രതീക്ഷിത സാന്നിധ്യത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച സുല്‍ത്താന്‍ പിതാവിന് നന്ദി പറയുകയും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ക്രമീകരണങ്ങള്‍ നടത്തിയവര്‍ക്ക് നന്ദി അറിയിച്ച അദ്ദേഹം പിതാവിനോടുള്ള സംഭാഷണം തുടര്‍ന്നു. ‘കഠിനാധ്വാനം ചെയ്യുന്ന ഓരോ വ്യക്തിയും ഫലം കണ്ടെത്തുമെന്ന് നിങ്ങള്‍ എപ്പോഴും എന്നോട് പറഞ്ഞിരുന്നു. ഐഎസ്എസില്‍ നിന്ന് ഞാന്‍ ഇന്ന് നിങ്ങളോട് സംസാരിക്കുന്നു, ദൈവത്തിന് നന്ദി, പിന്തുണ നല്കിയ ഭരണാധികാരികള്‍ക്കും’- സുല്‍ത്താന്‍ പറഞ്ഞു.
ദുര്‍മന്ത്രവാദത്തില്‍ പെട്ട് 224 കോടി രൂപയുടെ കടബാധ്യത; സുപ്രീം കോടതി കുറ്റവിമുക്തയാക്കിയതോടെ കഥകള്‍ തുറന്നുപറഞ്ഞ് എമിറാത്തി യുവതി
ലൂവ്രെ അബുദാബിയുമായി സഹകരിച്ച് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ (എംബിആര്‍എസ്സി) ആണ് പരിപാടി സംഘടിപ്പിച്ചത്. സഹിഷ്ണുത-സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാനും ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബഹിരാകാശശാസ്ത്ര പ്രേമികളും ഉള്‍പ്പെടെ 300 പേര് സദസിനെ വൈവിധ്യമാര്‍ന്നതാക്കി.
തന്റെ ബഹാരാകാശ ദൗത്യത്തെക്കുറിച്ചു സുല്‍ത്താന്‍ അല്‍നെയാദി പ്രേക്ഷകരുമായി സംവദിച്ചു. ബഹിരാകാശ നടത്തത്തിനിടയില്‍ ധരിച്ചിരുന്ന സ്യൂട്ടിന്റെ പ്രാധാന്യത്തെക്കുറിച്ചും മൈക്രോ ഗ്രാവിറ്റി ശരീരത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഐഎസ്എസില്‍ തന്റെ പ്രതിരോധശേഷി എങ്ങനെ നിലനിര്‍ത്തുന്നു എന്നതിനെക്കുറിച്ചും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം സംസാരിച്ചു.
ഉറങ്ങാന്‍ കഴിയുന്നില്ലെന്ന്; ടിക്കറ്റെടുക്കാന്‍ 5.6 ലക്ഷത്തിലധികം രൂപ ചെലവാക്കിയ പ്രവാസി ഇന്ത്യക്കാരന് 45 കോടിയുടെ സമ്മാനം
ഐഎസ്എസിന് പുറത്ത് ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യത്തെ അറബ് ബഹിരാകാശയാത്രികനാണ് അല്‍നെയാദി. മൈക്രോ ഗ്രാവിറ്റി മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് യുഎഇ സര്‍വകലാശാലകളുമായും അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സികളുമായും സഹകരിച്ച് ഇതുവരെ 220 ഓളം പരീക്ഷണങ്ങളും ശാസ്ത്രീയ പഠനങ്ങളും നടത്തിയിട്ടുണ്ട്.