നാളെ രാവിലെ ഏഴുമണിക്കാണ് യാത്ര ആറ്റിങ്ങലിൽ നിന്നും പുറപ്പെടുന്നത്. ആറ്റിങ്ങലിലെ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ് വിശ്വശ്രീ ട്രാവൽസ് ഉടമയായ പ്രശാന്തൻ. ‘ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ഇവിടെ നിന്നും പുറപ്പെടും എന്ന രീതിയിലാണ് നോട്ടീസ് പ്രചരിപ്പിച്ചത്. രാഷ്ട്രീയത്തിനതീതമായി ജനമനസ്സുകളിൽ ജീവിക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടി സാറെന്ന് ഈ നോട്ടീസിട്ട് അൽപ്പസമയത്തിനകം തന്നെ ഞങ്ങൾക്ക് ബോധ്യപ്പെട്ടു.’ അദ്ദേഹം പറഞ്ഞു.
നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യപ്രദേശ് സ്വദേശി അറസ്റ്റില്
Black Pepper Price Hike: കുരുമുളകിന് വില ഉയരുന്നു, പ്രതീക്ഷയിൽ കർഷകർ
വരുന്നകാലങ്ങളിൽ തീർഥാടന കേന്ദ്രങ്ങളിലെ ഒരു പ്രധാന ഇടമായി പുതുപ്പള്ളി മാറുമെന്നതിൽ ഒരു സംശയവുമില്ലെന്നും പ്രശാന്തൻ കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ മരണശേഷം കോട്ടയത്തേക്ക് നാലമ്പല ദർശനത്തിനു പോയിരുന്നു. മടക്കയാത്ര പുതുപ്പള്ളിയിലെത്തിയപ്പോൾ അവിടെ പള്ളിയ്ക്ക് മുന്നിൽ വലിയ തിരക്കായിരുന്നു. രാത്രി 9:30ന് ശേഷമാണ് പുതുപ്പള്ളിയിലെത്തിയത്. വണ്ടിയിലുണ്ടായിരുന്ന അമ്പതോളം യാത്രക്കാർ ചാണ്ടി സാറിന്റെ സ്മൃതികുടീരം കാണണമെന്ന് പറഞ്ഞു. ആ സമയത്തും അവിടെ വലിയ ജനപ്രവാഹമായിരുന്നു.
45 മിനിറ്റോളം അവിടെ സമയം ചെലവഴിച്ചശേഷമാണ് നമ്മൾ മടങ്ങിയത്. മറ്റെങ്ങും ലഭിക്കാത്ത ശാന്തത പള്ളിയങ്കണത്തിൽ അനുഭവപ്പെട്ടിരുന്നു. ആത്മീയ അന്തരീക്ഷമായിരുന്നു അവിടെ. അവിടെ നിന്ന് തിരിച്ച് വരുമ്പോൾ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ വിലയിരുത്തിയതും അത് തന്നെയാണ്. വല്ലാത്തൊരു ശാന്തതയും ഭക്തിസാന്ദ്രമായ അന്തരീക്ഷവും ആ പള്ളിയങ്കണത്തിൽ അനുഭവപ്പെട്ടുവെന്ന് വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൾ വച്ചുപുലർത്തുന്ന എല്ലാവരും നമ്മളോട് പറഞ്ഞു.
മെക്സിക്കോയിൽ ഇന്ത്യക്കാരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 18 പേർ മരിച്ചു
അന്ന് രാത്രി രണ്ട് മണിയോടെയാണ് ആറ്റിങ്ങലിൽ എത്തിച്ചേരുന്നത്. അന്ന് തന്നെ മനസിൽ തോന്നിയ ആശയമാണ് പുതുപ്പള്ളിയിലേക്ക് ഒരു തീർഥാടനയാത്ര സംഘടിപ്പിക്കുക എന്നത്. ഓഗസ്റ്റ് ഒന്നാം തീയതി ഇതിന്റെ നോട്ടീസ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. മികച്ച പ്രതികരണമാണ് ലഭിച്ചത്. എടത്വ – മലയാറ്റൂർ – ഭരണങ്ങാനം യാത്രാ പാക്കേജിൽ പുതുപ്പള്ളിയും ഉൾപ്പെടുത്താനുള്ള ആലോചനയുണ്ടെന്നും പ്രശാന്ത് പറഞ്ഞു.