രാഹുലിന് ആശ്വാസം; ശിക്ഷയ്ക്ക് സ്റ്റേയുമായി സുപ്രീം കോടതി; അയോഗ്യത നീങ്ങും
കോടതിയുടെ വിധിപ്പകർപ്പ് ലോകസഭ സെക്രട്ടറിയേറ്റിന് കൈമാറുന്നതോടെ രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം തിരിച്ചുകിട്ടും. സൂറത്ത് കോടതിയായിരുന്നു രാഹുലിന് ശിക്ഷ വിധിച്ചത്
ഹൈലൈറ്റ്:
- രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം
- ശക്ഷയ്ക്ക് കോടതിയുടെ സ്റ്റേ
- എംപി സ്ഥാനം തിരിച്ചുകിട്ടും
ജസ്റ്റിസ് ബി ആര് ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒന്നര മണിക്കൂറോളമാണ് കോടതിയിൽ വാദപ്രതിവാദങ്ങൾ നീണ്ടുനിന്നത്. വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശംകൂടെ കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഉത്തരവ്. ലോക്സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പുറത്തിറങ്ങിയാൽ അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഹുലിന് പങ്കെടുക്കാനാകും.
Kerala Blasters FC: പുതിയ പരീക്ഷണങ്ങളുമായി ബ്ലാസ്റ്റേഴ്സ്
പുതുപ്പള്ളിയിലേക്ക് തീർഥാടനയാത്ര; ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ പാക്കേജ്; ആദ്യയാത്ര നാളെ; പിന്നിൽ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ്
മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടാണെന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനിടയാക്കിയത്. കര്‍ണാടകത്തിലെ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം. ബിജെപി എംഎല്‍എയായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരേ പരാതിനല്‍കിയത്. മാര്‍ച്ച് 23ന് സൂറത്ത് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയായിരുന്നു രാഹുലിന് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്.
ദക്ഷിണേന്ത്യക്ക് രണ്ട് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി ഈ മാസം; പക്ഷെ കേരളത്തിന്…
രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടത്. പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കുറ്റംചെയ്തിട്ടില്ല, മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില്‍ നേരത്തേയാവാമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞദിവസം നല്കിയ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക