ദോഹ > ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ലഹരിവിരുദ്ധ ഏജൻസികളുടെ ഡയറക്ടർമാരുടെ 35-ാമത് യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഒമാൻ തലസ്ഥാനമായ സലാലയിൽ നടന്ന യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ഡ്രഗ് എൻഫോഴ്സ്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് ഇബ്രാഹിം അബ്ദുല്ല അൽ ജുഫൈരിയാണ് പങ്കെടുത്തത്.
മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയ്ക്കെതിരെയുള്ള സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതും അവയുടെ കള്ളക്കടത്തുകാരെയും പ്രമോട്ടർമാരെയും നേരിടുന്നതുമായും ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച യോഗം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..