ത്രിഫല
ത്രിഫല ഇതിലൊന്നാണ്. 10 ഗ്രാം ത്രിഫലപൗഡര് 400 മില്ലീലിറ്റര്‍ വെള്ളത്തില്‍ തിളപ്പിയ്ക്കുക. ഇത് 100 മില്ലിലിറ്റര്‍ വെള്ളമാകുന്നത് വരെ കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കണം. ഇത് ഊറ്റിയെടുത്ത് ഇതിലേയ്ക്ക് പകുതി നാരങ്ങ പിഴിഞ്ഞൊഴിച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് വയര്‍ ചാടുന്നത് കുറയാന്‍ ഏറെ നല്ലതാണ്. ഇത് ഒരു മാസം കുടിയ്ക്കണം. ഫലമുണ്ടാകും. നല്ല ദഹനത്തിനും മലബന്ധത്തിനുമെല്ലാം നല്ലൊരു പരിഹാരമാണ് ത്രിഫല.
പ്രമേഹമുണ്ടാകാൻ സാധ്യത ഇവർക്കൊക്കെ
പ്രമേഹമുണ്ടാകാൻ സാധ്യത ഇവർക്കൊക്കെ
ആയുര്‍വേദത്തില്‍
ആയുര്‍വേദത്തില്‍ മഡ് പായ്ക്ക്, പഞ്ചകര്‍മ എന്നിവയും വയര്‍ കുറയ്ക്കാന്‍ പറയുന്നവയാണ്. മഡ് പായ്ക്ക് നാച്വറല്‍ ചികിത്സാരീതിയാണ്. എള്ളെണ്ണയില്‍ റോക്ക് സാള്‍ട്ട് ചേര്‍ത്ത് ഇത് കൊണ്ട് വയറ്റില്‍ മസാജ് ചെയ്യുന്നത് ഗുണം നല്‍കും. ഇങ്ങനെ ചെയ്ത ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ് വയറ്റില്‍ ചുറ്റാം. ഇത് അടുപ്പിച്ച് അല്പദിവസം ചെയ്യുന്നത് വയര്‍ കുറയാന്‍ ഏറെ നല്ലതാണ്.
മസാലകള്‍
ഇഞ്ചി, മഞ്ഞള്‍, കറുവാപ്പട്ട, ജീരകം, കുരുമുളക് തുടങ്ങിയ മസാലകള്‍ കഴിയ്ക്കുന്നതും ഇവയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതുമെല്ലാം തന്നെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവയ്ക്ക് ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കുന്നു. ഇത് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് കൊഴുപ്പ് നീക്കുന്നു. ദഹന പ്രക്രിയ ശക്തിപ്പെടുത്താനും ഇത്തരം മസാലകള്‍ സഹായിക്കുന്നു ഇതും തടി കുറയ്ക്കും.
ഭക്ഷണം
ഭക്ഷണം സാവധാനം നല്ലതുപോലെ ചവച്ചരച്ച് കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു. ഇതു പോലെ തന്നെ നിലത്തിരുന്ന്, അതായത് ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ആയുര്‍വേദം പറയുന്നു. സ്ട്രെസ് വയറ്റിലെ കൊഴുപ്പടിഞ്ഞ് കൂടാനുള്ള പ്രധാന കാരണമാണ്. ഇതിനായി ആയുര്‍വേദം പറയുന്ന വഴികളാണ് മെഡിറ്റേഷന്‍, യോഗാ മുതലായവ. ഭക്ഷണകാര്യത്തില്‍ ശ്രദ്ധ, വ്യായാമം, ഉറക്കം എന്നിവയും തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.