കൈയ്യിലുള്ള സമ്പത്ത് വര്‍ധിപ്പിക്കാനും ശുദ്ധിവരുത്താനുമെന്ന പേരിൽ വീട്ടിൽ നിന്നു കൊണ്ടുപോയ 94 ലക്ഷത്തോളം രൂപയും ആഭരണങ്ങളും തിരിച്ചു കിട്ടാതായതോടെയാണ് ഇയാള്‍ പരാതി നല്‍കിയത്.
പ്രതീകാത്മക ചിത്രം Photo: The Times of India/File
ഹൈലൈറ്റ്:
- സംഭവം ഗുജറാത്തിൽ
- നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ ആഭരണങ്ങള്‍
- ഒരു കോടി രൂപയോളം കവര്‍ന്നു
പണം കൊണ്ട് മഴ പെയ്യിക്കുമെന്നും സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കുമെന്നുമായിരുന്നു മന്ത്രവാദിയുടെ വാഗ്ദാനം. ജിഗ്യേഷ് മഹോരാവാലാ എന്നയാളാണ് തട്ടിപ്പിന് ഇരയായതെന്നും സംഭവത്തിൽ ഹിദേഷ് യാഗ്യിക് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാന്ധിനഗര്‍ പേഠാപൂര് സ്വദേശിയാണ് പ്രതി. ഇയാള്‍ക്ക് ജ്യോതിഷത്തിലും വശമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: സിനിമയല്ല; അറസ്റ്റ് ഒഴിവാക്കാൻ റേഞ്ച് റോവറുമായി റെയിൽവേ ട്രാക്കിലൂടെ വണ്ടിയോടിച്ച് മോഷ്ടാവ്: വീഡിയോ
2010ലാണ് തന്ത്രവിദ്യയിൽ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്ന പ്രതിയുമായി ഇരയായ യുവാവ് പരിചയപ്പെടുന്നത്. ജുനഗഡിലെ ഒരു കശ്മീരി ബാപ്പുവിൻ്റെ ശിഷ്യനാണ് താനെന്നും തന്ത്രവിദ്യയിലൂടെ സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാൻ സഹായിക്കാമെന്നുമായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്. താൻ ഗുജറാത്തിലെ റാപ്പൂരിൽ ഒരു ആശ്രമം നിര്‍മിക്കുന്നുണ്ടെന്ന് ഇയാള്‍ 2016ൽ മഹോറാവാലായെ അറിയിച്ചു. ഇതിൻ്റെ പേരിൽ പണവും ആവശഅയപ്പെട്ടു. കച്ചിൽ ഉപ്പു നിറഞ്ഞ സ്ഥലത്ത് 50,000 ഏക്കറോളം സ്ഥലം കുറഞ്ഞ വിലയ്ക്ക് കിട്ടിയിട്ടുണ്ടെന്ന് ഇയാള്‍ അറിയിച്ചെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട്.
Also Read: ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചോളൂ, പക്ഷെ ഉത്തരം പറയാൻ സമയം തരണം: പ്രധാനമന്ത്രി
ഇതിനു പിന്നാലെയാണ് കൂടുതൽ പണമുണ്ടാക്കാൻ സഹായിക്കാമെന്ന വാഗ്ദാനം പ്രതി നടത്തിയത്. വലിയൊരു തുക തിരിച്ചു കിട്ടുമെന്ന് അറിയിച്ചതോടെ മന്ത്രവാദിയ്ക്ക് ഇയാള്‍ 89 ലക്ഷം രൂപ ട്രാൻസ്ഫര്‍ ചെയ്തു നല്‍കുകയായിരുന്നു. കൂടാതെ ശുദ്ധി വരുത്താനെന്ന പേരിൽ ഇയാളുടെ വീട്ടിൽ നിന്ന് സ്വര്‍ണാഭരണങ്ങളും വെള്ളി കൊണ്ടുള്ള ആഭരണങ്ങളും ഇയാള്‍ കടത്തിക്കൊണ്ടു പോകുകയും ചെയ്തു. ഇതിനു പുറമെ ഇയാള്‍ക്ക് മൂന്ന് സ്കൂട്ടറുകളും 4 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും നല്‍കിയെന്നും ഇയാള്‍ ആരോപിച്ചു. എന്നാൽ നല്കിയ പണമോ ആഭരണങ്ങളോ തിരിച്ചു കിട്ടിയില്ല. 2021 മാര്‍ച്ചിൽ അഹമ്മദാബാദിൽ വെച്ചു കണ്ടപ്പോള്‍ തന്റെ സാമ്പത്തികസ്ഥിതി മോശമാണെന്നും വാങ്ങിയ പണം തിരിച്ചു നല്കാൻ കഴിയില്ലെന്നും ഇയാള്‍ അറിയിച്ചെന്നാണ് ഇരയായ യുവാവ് പറയുന്നത്. ഇതോടു കൂടി പ്രതി ഫോണെടുക്കുന്നത് നിര്‍ത്തുകയും ചെയ്തു.
കബളിപ്പിക്കപ്പെട്ടെന്ന് ഉറപ്പായതോടെ മന്ത്രവാദിയ്ക്കെതിരെ ഇയാള്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു. ഐപിസി 420, 406 വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
കേരളത്തിന്റെ പല ഭാഗങ്ങളിലും സാമ്പത്തിക തട്ടിപ്പ്, കണ്ണൂർ സ്വദേശി ആലപ്പുഴയിൽ പിടിയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : fir against tantrik for duping gujarat man for money rain in exchange of jewelry and 94 lakhs rupees
Malayalam News from malayalam.samayam.com, TIL Network