Kerala Blasters FC: പുതിയ പരീക്ഷണങ്ങളുമായി ബ്ലാസ്റ്റേഴ്സ്
Also Read: റോഡ് അറ്റകുറ്റപ്പണിക്കിടെ മണ്ണിടിഞ്ഞ് വീണു; ഒമാനിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം
ഖത്തർ എയർവേയ്സിന്റെ വിമാനങ്ങളുടെ ആകെ മൂല്യം 6730 കോടി ഡോളാണ്. 210 പാസഞ്ചർ വിമാനങ്ങളും 30 കാർഗോ വിമാനങ്ങളും 19 എക്സിക്യൂട്ടിവ് ജെറ്റ് വിമാനങ്ങളുമാണ് ഖത്തർ എയർവേയ്സ് നിരത്തിലുള്ളത്. കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കുന്നതോടൊപ്പം ഖത്തർ എയർവേയ്സ് ഗ്രൂപ്പിന്റെ വളർച്ച അടുത്ത വർഷം വീണ്ടും കൂടും. കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാൻ ആണ് തീരുമാനം.
കഴിഞ്ഞ വർഷം വിമാനം വാങ്ങുന്നിനെകുറിച്ച് ഖത്തർ എയർവേസ് ചർച്ച നടത്തിയിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ചെറിയ ദൂരത്തിലേക്ക് യാത്രക്കായി ഖത്തർ എയർവേയിനെ സജ്ജമാക്കുന്നു. 15 ഗൾഫ്സ്ട്രീം ജി650ഇ.ആർ വിമാനങ്ങൾ സ്വന്തമായുള്ള ഖത്തർ എക്സിക്യൂട്ടിവ് ഗൾഫ് സ്ട്രീമിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉടമയും ഏക വാണിജ്യ ഓപറേറ്റർമാരുമാണ്. ഇത് കൂടാതെ രണ്ട് എ 319 വിമാനങ്ങളും രണ്ട് ഗ്ലോബൽ 5000 വിമാനങ്ങളും ഖത്തർ എക്സിക്യൂട്ടിവിന് സ്വന്തമായുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏഴ് പുതിയ വിമാനങ്ങളാണ് ഖത്തർ എയർവേസ് പുറത്തിറക്കിയത്. നാല് ബോയിങ് 787-9 ഡ്രീംലൈനറും മൂന്ന് ഖത്തർ എക്സിക്യൂട്ടിവ് ഗൾഫ്സ്ട്രീം ജി 650 ഇ.ആറും ഇതിലുൾപ്പെടും. ലണ്ടൻ ഹീത്രു, പാരിസ്, ബോങ്കോക്ക്, സിഡ്നി, പെർത്ത് തുടങ്ങിയ റൂട്ടുകളിലേക്ക് അധിക വിമാനങ്ങൾ കൊണ്ടുവാരൻ ആണ് തീരുമാനിക്കും. അത്യാധുനിക ഇന്ധനക്ഷമതയുള്ള വിമാനങ്ങളാണ് ഖത്തർ എയർവേയ്സ് സർവീസിനായി ഉപയോഗിച്ചു വരുന്നത്.
Read Latest Gulf News and Malayalam News