തമിഴ്നാട്ടിൽ നേരത്തെ തന്നെ രണ്ട് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിനൊപ്പമാകും മൂന്നാമത്തെ ട്രെയിൻകൂടി സർവീസ് ആരംഭിക്കുക. ചെന്നൈ – മൈസൂരു റൂട്ടിലായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ വന്ദേഭാരത്. രണ്ടാമത്തെ സർവീസ് ചെന്നൈ – കോയമ്പത്തൂർ റൂട്ടിലായിരുന്നു ഇതിന് പിന്നാലെയാണ് തിരുനെൽവേലി – ചെന്നൈ റൂട്ടിൽ പുത്തൻ വന്ദേഭാരത് സർവീസിനൊരുങ്ങുന്നത്.
രാഹുലിന് ആശ്വാസം; ശിക്ഷയ്ക്ക് സ്റ്റേയുമായി സുപ്രീം കോടതി; അയോഗ്യത നീങ്ങും
തിരുനെൽവേലിയിൽനിന്ന് രാവിലെ സർവീസ് ആരംഭിച്ച് ചെന്നൈ എഗ്മോർ സ്റ്റേഷനിൽ ഉച്ചയ്ക്കുശേഷം എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 650 കിലോമീറ്റർ ദൂരം 8 മണിക്കൂർകൊണ്ട് താണ്ടുന്ന വിധത്തിലാണ് ട്രെയിൻ സർവീസ്. മൂന്ന് സ്റ്റേഷനുകളിൽ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത്. വിരുദുനഗർ, മധുരൈ, തിരുച്ചി എന്നിവിടങ്ങളിലാണ് ഇത്.
പുതിയ ട്രെയിൻ തെക്കൻ മേഖലയിലേക്കുള്ള കണക്ടിവിറ്റിക്ക് വേഗത നൽകും. തിരുനെൽവേലി, വിരുദുനഗർ ജില്ലകളിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന സർവീസായിരിക്കും ഇതെന്നും മധുരൈ ഡിവിഷൻ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. എട്ട് കോച്ചുകളാണ് ചെന്നൈ – തിരുനെൽവേലി എക്സ്പ്രസിനുള്ളിലുള്ളത്.
നിലവിൽ തിരുനെൽവേലി ചെന്നൈ റൂട്ടിലെ വേഗമേറിയ ട്രെയിൻ ദി നെല്ലൈ എക്സ്പ്രസാണ്. ഏകദേശം 10 മണിക്കൂർ 40 മിനിറ്റ് കൊണ്ടാണ് ഇത് യാത്ര പൂർത്തിയാകുന്ന്. രാത്രി സമയങ്ങളിൽ ചെന്നൈയ്ക്കും തിരുനെൽവേലിയ്ക്കും ഇടയിൽ യാത്ര പൂർത്തിയാക്കുന്നതിനായി ഏകദേശം 11 മണിക്കൂറാകും എടുക്കുക.
തിരുനെൽവേലി വിരുദുനഗർ ജില്ലകളിൽ നിന്ന് ചെന്നൈയിലേക്കുള്ള പകൽ സമയ യാത്രയിൽ ട്രെയിനിന്റെ ആവശ്യകത മുന്നിൽ കണ്ടാണ് റൂട്ടിൽ വന്ദേഭാരത് അവതരിപ്പിക്കുന്നത്. യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും രാത്രി ട്രെയിനുകളുടെ ആവശ്യം ലഘൂകരിക്കുക എന്നിവയാണ് ട്രെയിൻ ലക്ഷ്യം വെയ്ക്കുന്നത്.