-
പലതരം
ഉപ്പ് തന്നെ പലതരം ഉണ്ട്. ഇതില്‍ ഏത് ഉപയോഗിക്കണം എന്നത് ഓരോരുത്തരുടെ ഇഷ്ടം പോലെ തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ ഉപ്പിന്റേയും ഗുണവും അമിതമായാലുള്ള പ്രശ്നവും എന്തെല്ലാമെന്ന് നോക്കാം.
-
പൊടിയുപ്പ്
നമ്മള് സാധാരണയായി പാചകത്തിന് ഉപയോഗിക്കുന്ന ഉപ്പാണ് പൊടിയുപ്പ്. ഇതില്‍ അയഡില്‍ ചേര്‍ത്താണ് ഇന്ന് വിപണിയില്‍ എത്തുന്നത്. അതിനാല്‍ അയഡിന്‍ കുറവ് പരിഹരിക്കാന്‍ ഇത് സഹായിക്കും.
-
കല്ലുപ്പ്
ശരീര വളര്‍ച്ചയ്ക്ക് സഹായിക്കുന്ന 92 ശതമാനം പോഷകങ്ങള്‍ കല്ലുപ്പില്‍ അടങ്ങിയിരിക്കുന്നു എന്നാണ് പറയുന്നത്. സോഡിയം കുറവായ ഈ ഉപ്പ് കറികളില്‍ ധൈര്യമായി ഉപയോഗിക്കാം. അതുപോലെ ഇതിലെ പൊട്ടാസ്യത്തിന്റെ അളവും കാല്‍സ്യവും ഇയേണും ആരോഗ്യത്തിന് നല്ലതാണ്.
-
ഹിമാലയന്‍ പിങ്ക് സാള്‍ട്ട്
ഇന്ന് പലരും സാധാ ഉപ്പിന് പകരം ഹിമാലയന്‍ പിങ്ക് സാള്‍ട്ട് ഉപയോഗിക്കുന്നുണ്ട്. ഹിമാലയന്‍ മലനിരകളില്‍ നിന്നും ഘനനം ചെയ്തെടുക്കുന്നതാണ് ഈ ഉപ്പ്. അധികം പ്രോസസ്സിംഗ് ചെയ്യാതെ എത്തുന്നതിനാല്‍ തന്നെ ഇതില്‍ ആരോഗ്യത്തിന് ഉപകരിക്കുന്ന നിരവധി മിനറല്‍സ് അടങ്ങിയിട്ടുണ്ട്.
-
ബ്ലാക്ക് സാള്‍ട്ട്
നോര്‍ത്ത ഇന്ത്യന്‍ വിഭവങ്ങളില്‍, പ്രത്യേകിച്ച് ചാട്ട് പോലെയുള്ള വിഭവങ്ങളില്‍ ബ്ലാക്ക് സാള്‍ട്ട് ചേര്‍ക്കും. ഹിമാലയന്‍ ബ്ലാക്ക് സാള്‍ട്ട് എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇതിലും പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ, ആയുര്‍വേദ പ്രകാരം, ദഹനത്തെ സഹായിക്കാന്‍ ബ്ലാക്ക് സാള്‍ട്ട് നല്ലതാണ് എന്ന് പറയുന്നു.
-
ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ ഉപയോഗിക്കാന്‍ പോകുന്നത് അയോഡൈസ്ഡ് സാള്‍ട്ട് ആണെങ്കില്‍ അത് തൈറോയ്ഡ് രോഗികള്‍ക്ക് നല്ലതാണ്. എന്നാല്‍, കുറച്ചും കൂടെ പ്രോസസ്സിംഗ് കഴിയാത്ത ഉപ്പുകള്‍ക്ക് കല്ലുപ്പും പിങ്ക്സാള്ട്ടും ഉപയോഗിക്കാം. എന്തായാലും ഉപ്പ് അമിതമായി ഉപയോഗിച്ചാല്‍ അത് ഏത് ഉപ്പായാലും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ കാരണമാണ്.