Edited by Jibin George | Samayam Malayalam | Updated: 4 Aug 2023, 4:20 pm
കാണാതായ വളർത്തു തത്തയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. വിവിധയിടങ്ങളിൽ പോസ്റ്റർ പതിപ്പിച്ചു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് തത്തയെ കാണാതായത്.
ഹൈലൈറ്റ്:
- തത്തയെ കാണാതായി.
- വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം.
- പോസ്റ്ററുകൾ പതിപ്പിച്ച് ഉടമ.
ഇത്തവണ ഓണക്കിറ്റ് ആർക്കൊക്കെ? സൂപ്പർ സ്പെഷ്യൽ ഓണച്ചന്തകളുമായി സപ്ലൈക്കോ
ദാമോ ജില്ലയിലെ ഇന്ദിര കോളനിയിലെ താമസക്കാരായ ദീപക് സോണിയുടെ മിത്തു അന്ന തത്തയെയാണ് ചൊവ്വാഴ്ച രാത്രി മുതലാണ് കാണാതായത്. കഴിഞ്ഞ രണ്ടുവർഷമായി തത്ത തനിക്കും കുടുംബത്തിനും ഒപ്പമാണുള്ളത്. എല്ലാ ദിവസവും വൈകിട്ട് തത്തയെ കൂട് തുറന്ന് പുറത്തേക്ക് വിടാറുണ്ട്. കാണാതായ ദിവസം തത്തയെ തോളിലിരുത്തി പുറത്തേക്ക് പോയിരുന്നു. എന്നാൽ, തെരുവുനായയുടെ കുരകേട്ട് ഭയന്ന് തത്ത ദൂരേക്ക് പറന്ന് പോകുകയായിരുന്നു. അന്ന് രാത്രി മുഴുവൻ തത്തയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് ദീപക് സോണി പറഞ്ഞു.
Pattambi Police: രണ്ടരലക്ഷത്തോളം രൂപ വിലമതിക്കുന്ന ബാഗ് പോലീസിനെ ഏൽപ്പിച്ചു, മാതൃകയായി യുവാക്കൾ
പറന്നുപോയ തത്ത സമീപത്തെ ഒരു മരക്കൊമ്പിൽ കണ്ടിരുന്നുവെങ്കിലും പിന്നീട് കാണാതാകുകയായിരുന്നു. സുഹൃത്തുക്കളടക്കമുള്ളവർ രാത്രി മുഴുവൻ തത്തയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തത്തയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പതിനായിരം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് നഗരത്തിൽ പോസ്റ്റർ പതിപ്പിക്കാൻ തീരുമാനിച്ചതെന്ന് യുവാവ് പറഞ്ഞു.
തത്തയെ കണ്ടെത്തിയാൽ വിളിച്ചറിയിക്കാനുള്ള ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പോസ്റ്റർ പുറത്തിറക്കിയത്. തത്തയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പണം നൽകുമെന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്. കാണാതായ തത്തയെ കണ്ടെത്താൻ ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് അനൗൺസ്മെൻ്റുകൾ നടത്തി. തത്തയെ കണ്ടെത്താൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിപ്പിക്കാനാണ് തീരുമാനം.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക